രാജമൗലി അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലേക്ക്; ഗരുഡ നിർമ്മിക്കുന്നത് ആയിരം കോടി ബജറ്റിൽ

റെക്കോർഡുകൾ തകർത്ത ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം എസ്.എസ് രാജമൗലി അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലേക്ക്. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷം ആയിരം കോടി രൂപ ബജറ്റിലാണ് രാജമൗലി അടുത്ത ചിത്രമൊരുക്കുന്നത്. ഗരുഡ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മഹാഭാരതത്തെ ആസ്പദമാക്കിയാണ്.

ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള സൂപ്പർ താരങ്ങൾ ചിത്രത്തിന്റെ ഭാഗമാകും. ബഹുബലിയുടെ തിരക്കഥാകൃത്തും രാജമൗലിയുടെ പിതാവുമായ വിജയേന്ദ്രപ്രസാദാണ് ഗരുഡയുടെ തിരക്കഥയും നിർവഹിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഉൾപ്പടെ ഇന്ത്യയിലെ മിക്ക ഭാഷകളിലുമായി പുറത്തിറങ്ങുന്ന സിനിമ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റുമെന്നും സൂചനയുണ്ട്. ചിത്രത്തിലെ നായകനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

നിലവിൽ ‘ബാഹുബലി: ദ കൺക്ലൂഷൻ’ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് രാജമൗലി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News