താന്‍ ഉദ്ഘാടകനല്ല, കളക്ടറാണെന്ന് പ്രശാന്ത് നായര്‍; ജോലിത്തിരക്കുണ്ടെങ്കില്‍ വരാന്‍ പറ്റില്ല; നാട്ടുകാര്‍ക്കു മനസിലാകുന്ന തിരക്കു പ്രമാണിമാര്‍ക്കു മനസിലാകുന്നില്ലെങ്കില്‍ അയാം ദ സോറി അളിയാ

കോഴിക്കോട്: കുറിക്കുകൊള്ളുന്ന മറുപടിയുമായി കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍ വീണ്ടും. തനിക്കു ജോലിത്തിരക്കുണ്ടെന്നും അതു കഴിഞ്ഞുള്ള സമയത്തു മാത്രമേ ഉദ്ഘാടനങ്ങള്‍ക്കും മറ്റും എത്താന്‍ കഴിയൂവെന്നും പറഞ്ഞാണ് പ്രശാന്ത് പോസ്റ്റിട്ടിരിക്കുന്നത്. ജോലിത്തിരക്കുണ്ടെങ്കില്‍ വരാന്‍ പറ്റില്ലെന്ന വ്യവസ്ഥയോടെത്തന്നെയാണ് ഏതൊരു ചടങ്ങിന്റെയും ക്ഷണം സ്വീകരിക്കുന്നത്. അതുപോലെ നേരത്തേ നിശ്ചയിച്ച യോഗമുണ്ടെങ്കില്‍ കഴിയും വരെ കാത്തുനിന്നേ പറ്റൂ. സാധാരണക്കാര്‍ക്ക് ഇതൊക്കെ മനസിലാകുന്നുണ്ടെന്നും പ്രമാണിമാര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നുമാണ് പ്രശാന്തിന്റെ പരാതി. മലര്‍ക്കെ തുറന്നിട്ട വാതിലുകള്‍ കണ്ടു മാത്രം ശീലിച്ച പ്രമാണിമാര്‍ക്ക് അലോസരം തോന്നുന്നെങ്കില്‍ തനിക്കൊന്നും ചെയ്യാനില്ലെന്നാണ് പ്രശാന്തിന്റെ പക്ഷം.

പോസ്റ്റ് വായിക്കാം.

ഒരു കലക്ടറുടെ ജോലി ഉൽഘാടനവും ചടങ്ങിൽ സംബന്ധിക്കലുമല്ല. ജോലിത്തിരക്കുണ്ടെങ്കിൽ വരാൻ പറ്റില്ല എന്ന വ്യവസ്ഥയോടെ തന്നെയാണ്‌ …

Posted by Prasanth Nair on Monday, September 28, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News