‘ആന മുക്കുന്നത് കണ്ട് അണ്ണാൻ മുക്കിയാൽ ‘കോഹിനൂർ’ ആകും..’ ആസിഫലി ചിത്രത്തിനെതിരെ എംഎ നിഷാദ്

യുവതാരം ആസിഫലിയുടെ പുതിയ ചിത്രമായ കോഹിനൂറിനെതിരെ സംവിധായകൻ എംഎ നിഷാദ്. ‘ആന മുക്കുന്നത് കണ്ട് അണ്ണാൻ മുക്കിയാൽ ‘കോഹിനൂർ’ ആകും..’- ഫേസ്ബുക്കിലൂടെ നിഷാദ് പറഞ്ഞു. രണ്ട് ദിവസങ്ങൾക്ക് മുൻപ് പോസ്റ്റ് ചെയ്ത സ്റ്റാറ്റസിനെതിരെ ആസിഫലി ഫാൻസ് കടുത്ത വിമർശനങ്ങളാണ് ഉന്നയിക്കുന്നത്.

ആന മുക്കുന്നത് കണ്ട് അണ്ണാൻ മുക്കിയാൽ ”കോഹിനൂർ” ആകും…

Posted by Nishad Mohamed on Saturday, September 26, 2015

വിനയ് ഗോവിന്ദ് സംവിധാനം നിർവ്വഹിക്കുന്ന കോഹിനൂറിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സലിൽ മേനോനും രഞ്ജിത്ത് കമല ശങ്കറുമാണ്. ഇന്ദ്രജിത്ത്, അജു വർഗീസ്, സണ്ണി വെയ്ൻ, വിനയ് ഫോർട്ട്, ചെമ്പൻ വിനോദ് എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കോഹിനൂരിലൂടെ ആസിഫ് അലി നിർമ്മാണരംഗത്തിലേക്കും ചുവട് വയ്ക്കുകയാണ്. സുഹൃത്തുക്കളായ സജിൻ ജാഫറിന്റെയും ബ്രിജിഷ് മുഹമ്മദിന്റെയും കൂടെ ചേർന്നാണ് ‘ആഡംസ് വേൾഡ് ഓഫ് ഇമാജിനേഷൻ’ന്റെ ബാനറിൽ സിനിമ നിർമ്മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here