മുംബൈ വിമാനത്താവളത്തിനും താജ് ഹോട്ടലിനും ബോംബ് ഭീഷണി; നഗരത്തിൽ ജാഗ്രതാ നിർദേശം

മുംബൈ: മുംബൈ വിമാനത്താവളത്തിൽ ബോംബ് സ്‌ഫോടനം നടത്താൻ പദ്ധതിയിടുന്നതായി ഫോൺ സന്ദേശം. ഭീഷണിയെ തുടർന്ന് നഗരത്തിൽ കനത്ത ജാഗ്രതാ നിർദേശം നൽകി. വിമാനത്താവളത്തിന്റെ ആഭ്യന്തര- അന്താരാഷ്ട്ര ടെർമിനലുകളിലും താജ് ഹോട്ടലിലും സ്‌ഫോടനം നടത്താൻ ചിലർ പദ്ധതിയിടുന്നതയി കേട്ടുവെന്ന അജ്ഞാതന്റെ ഫോൺ സന്ദേശത്തിനെ തുടർന്നാണ് നടപടികൾ.

ബോംബ് സ്‌ക്വാഡ് വിമാനത്താവളത്തിൽ പരിശോധന നടത്തി. വൻ സുരക്ഷാ സന്നാഹത്തെയാണ് വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്നത്. രാവിലെ എയർപോർട്ട് മാനേജർക്കാണ് ഫോൺ സന്ദേശം ലഭിച്ചത്. താജ് ഹോട്ടലിനു മുന്നിലും, രണ്ടു എയർപോർട്ടുകളിലും ബോംബ് വച്ചിട്ടുണ്ടെന്നാണ് അജ്ഞാതൻ നൽകിയ സന്ദേശം. അതേസമയം, ഫ്‌ളൈറ്റ് ഷെഡ്യൂളുകളിൽ ഇത് വരെ മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here