ചെങ്ങറ സമരം; ആത്മഹത്യ ഭീഷണി മുഴക്കിയ യുവാക്കൾ താഴെയിറങ്ങി; പ്രശ്‌നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാമെന്ന് സർക്കാരിന്റെ ഉറപ്പ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുൻപിൽ ആത്മഹത്യ ഭീഷണി മുഴക്കിയ ചെങ്ങറ പട്ടയഭൂമി അവകാശ സമിതി പ്രവർത്തകർ മരത്തിന് മുകളിൽ നിന്ന് താഴെയിറങ്ങി. പ്രശ്‌നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാമെന്ന ഉറപ്പിനെ തുടർന്നാണ് ആത്മഹത്യയിൽ നിന്ന് പ്രവർത്തകർ പിൻമാറിയത്.

സെക്രട്ടറിയേറ്റിന് മുൻപിലെ മരത്തിന് മുകളിൽ കയറി മൂന്ന് പ്രവർത്തകരാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. 741 ദിവസമായി തുടരുന്ന ചെങ്ങറ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഭീഷണി.

പൊലീസും ഫയർഫോഴ്‌സുമടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തത്തെി പ്രവർത്തകരെ അനുനയിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ ആവശ്യങ്ങൾ അംഗീകരിക്കാതെ മരത്തിൽ നിന്നിറങ്ങില്ലെന്ന നിലപാടിൽ തന്നെയായിരുന്നു യുവാക്കൾ. ഇടുക്കിയിൽ നൽകിയ ഭൂമി വാസയോഗ്യമല്ലെന്നും മാറ്റി നൽകണമെന്നുമാണ് സമരക്കാരുടെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News