ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഡിജിറ്റൽ ഇന്ത്യാ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു നടത്തിയ പ്രചാരണപരിപാടിക്ക്, ഫ്രീ ബേസിക്‌സുമായി ബന്ധമില്ലെന്നു ഫേസ്ബുക്ക്. ഡിജിറ്റൽ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് ഫേസ്ബുക്ക് ഉപയോക്താക്കൾ പ്രൊഫൈൽ ചിത്രം മാറ്റിയാൽ, അത് ഫ്രീ ബേസിക്‌സിനുള്ള പിന്തുണയായി കണക്കാക്കില്ലെന്ന് ഫേസ്ബുക്ക് വക്താവ് അറിയിച്ചു. പ്രമുഖ മാധ്യമമായ ഹഫിംഗ്ടൺപോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മോഡി ഫേസ്ബുക്ക് ആസ്ഥാനം സന്ദർശിച്ചതിനു പിന്നാലെ പ്രത്യക്ഷപ്പെട്ട ത്രിവർണ പ്രൊഫൈൽ ആപ്പാണ് വിവാദമായത്. പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സുക്കർബർഗും പ്രൊഫൈലിന് ത്രിവർണപതാകയുടെ നിറമാക്കിയിരുന്നു. ആപ്ലിക്കേഷന്റെ സോഴ്‌സ് കോഡിൽ ഇന്റർനെറ്റ് ഡോട്ട് ഓർഗ് എന്ന് കണ്ടതോടെയാണ് സംഭവം കൂടുതൽ ചർച്ചകൾക്ക് വഴിവച്ചത്. തുടർന്നാണ് വിശദീകരണവുമായി കമ്പനി വക്താവ് എത്തിയത്. സോഴ്‌സ് കോഡ് തയ്യാറാക്കിയ ജീവനക്കാരുടെ ഭാഗത്തുനിന്നു വന്ന പിഴവാണിതെന്നും ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ കോഡിൽ മാറ്റം വരുത്തുമെന്നും വക്താവ് അറിയിച്ചു. ഇന്റർനെറ്റ് സമത്വം തകർക്കുന്നതിനുള്ള ശ്രമമാണിതെന്ന ആരോപണവും ഉയർന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post