തയ്പിച്ചിട്ടു കാര്യമില്ലല്ലോ, നാട്ടുകാരെ കാണിക്കേണ്ടേ? സിലിക്കോണ്‍ വാലിയില്‍ പ്രമുഖരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ നരേന്ദ്ര മോദി കുപ്പായം മാറിയത് നാലുതവണ

സാന്‍ജോസ്: നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റയുടന്‍ തരംഗമായത് ആ കുര്‍ത്തകളായിരുന്നു. നമോ കുര്‍ത്ത എന്ന പേരില്‍ ഒരു ഫാഷന്‍ ബ്രാന്‍ഡ്തന്നെ ഉണ്ടായി. ആദ്യത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിലും കുര്‍ത്തകള്‍ താരമായി. ഇക്കുറി വിടാന്‍ പറ്റില്ലല്ലോ? ഓരോ പ്രമുഖരുമായുള്ള കൂടിക്കാഴ്ചയിലും ഓരോ പുത്തന്‍ കുര്‍ത്തകള്‍ ധരിക്കുകയായിരുന്നു മോദിയുടെ നമോ തന്ത്രം. ഐടി ഹബ്ബായ സിലിക്കോണ്‍ വാലിയില്‍ സന്ദര്‍ശനത്തിനെത്തിയ മോദി ഒറ്റദിവസം കുപ്പായം മാറിയത് നാലുതവണയാണെന്നു വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്ത്.

ഞായറാഴ്ച രാവിലെ സാന്‍ജോസില്‍ എയര്‍ഇന്ത്യ വണ്‍ വിമാനമിറങ്ങുമ്പോള്‍ വെളുത്തനിറത്തിലെ കുര്‍ത്തയും വെള്ളിനിറത്തിലെ ജാക്കറ്റും അണിഞ്ഞാണ് മോദിയെ കണ്ടത്. ടെസ്ല മോട്ടോഴ്‌സിന്റെ ആസ്ഥാനത്തു മോദി എത്തിയതാകട്ടെ ഇളം നീല നിറത്തിലെ ഷര്‍ട്ടും കാക്കിയുമായിരുന്നു. വി നെക്കിലുള്ള ഐവറി നിറത്തിലെ കോട്ടും നീല നിറത്തിലെ തൂവലയും ഒപ്പം. അതേ വേഷത്തില്‍തന്നെയായിരുന്നു ആപ്പിള്‍ സിഇഒ ടിം കുക്കുമായുള്ള കുടിക്കാഴ്ച.

അടുത്ത ചടങ്ങായ ഡിജിറ്റല്‍ ഇന്ത്യ സല്‍കാരത്തിലേക്ക് മോദി എത്തിയപ്പോള്‍ വേഷം തവിട്ടു നിറത്തിലായി. മൈക്രോസോഫ്റ്റ് തലവന്‍ സത്യ നദെല്ല, ക്വാല്‍കോം തലവന്‍ പോള്‍ ജേക്കബ്‌സ്, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചയ്, സിസ്‌കോ തലവന്‍ ജോണ്‍ ചേംബേഴ്‌സ് അഡോബ് മേധാവി ശന്തനു നാരായണ്‍ എന്നിവരുമായായിരുന്നു കൂടിക്കാഴ്ച.

മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ കാണാന്‍ ഫേസ്ബുക്ക് ടൗണ്‍ഹാളിലേക്കു മോദിയെത്തിയപ്പോഴാകട്ടെ വേഷം മാറി മറിഞ്ഞു. വെള്ളനിറത്തിലെ ഫോര്‍മല്‍ ഷര്‍ട്ടും കറുത്ത പാന്റുമായി. കറുത്ത നിറത്തിലെ നെഹ്‌റു ജാക്കറ്റും ധരിച്ചു. അമേരിക്കയിലെ ഇന്ത്യക്കാരുമായി കൂടിക്കാഴ്ചയ്ക്കു എസ്എപി സെന്റര്‍ സ്്‌റ്റേഡിയത്തിലെത്തിയപ്പോള്‍ കുര്‍ത്ത പൈജാമയിലേക്കു മാറിയ മോദിക്കു തവിട്ടുനിറത്തിലെ ജാക്കറ്റുമായി വേഷം.

മോദി ആദ്യമായല്ല വേഷം മാറി മറിമായം കാട്ടുന്നത്. കഴിഞ്ഞ റിപബ്ലിക്ക് ദിനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അതിഥിയായി പങ്കെടുത്ത ചടങ്ങുകളില്‍ മോദി പ്രത്യക്ഷപ്പെട്ടതു മൂന്നു വേഷങ്ങളിലായിരുന്നു. ഒബാമ ആദ്യന്തം ഒരൊറ്റ സ്യൂട്ടില്‍ എത്തിയപ്പോഴാണ് ഒരു ദിവസത്തിനിടെ മൂന്നുവേഷങ്ങളില്‍ മോദിയെ കാണപ്പെട്ടത്. മൂംബൈ ഭീകരാക്രമണമുണ്ടായപ്പോള്‍ മാധ്യമങ്ങളെ കാണാന്‍ ഒരു ദിവസം തന്നെ നാലു കുപ്പായങ്ങള്‍ അണിഞ്ഞ് വിമര്‍ശനങ്ങള്‍ക്കിടയില്‍ മന്ത്രിപ്പണിപോയ മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന്റെ കാര്യം രാജ്യം മറന്നിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News