ആയുര്‍വേദ തെറാപ്പിസ്റ്റാകാന്‍ റീബോക്കിനെ കുറിച്ചറിയണം; ഉദ്യോഗാര്‍ത്ഥികളെ വലച്ച പിഎസ്‌സിയുടെ ചോദ്യങ്ങള്‍ വായിച്ച് പൊട്ടിച്ചിരിച്ചില്ലെങ്കിലേ അത്ഭുതമുള്ളു

കണ്ണൂര്‍: ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് പിഎസ്‌സി നടത്തിയ പരീക്ഷയ്‌ക്കെത്തിയ ഉദ്യോഗാര്‍ത്ഥികള്‍ ചോദ്യപേപ്പര്‍ കണ്ടതോടെ ഒന്നു ഞെട്ടി. ഞെട്ടല്‍ പിന്നെ അമ്പരപ്പായി. പൊതുവിജ്ഞാന വിഭാഗത്തില്‍ ഭൂരിഭാഗം ചോദ്യങ്ങളും ഷൂവിനെ കുറിച്ചായിരുന്നു. റീബോക്ക് ഷൂവിന്റെ ഉപജ്ഞാതാവാര്? ഷൂവിന്റെ വലിപ്പമളക്കുന്ന ഉപകരണമേത്? ഒരു വ്യക്തിയ്ക്ക് കൂടുതല്‍ ഉയരം തോന്നിക്കാന്‍ സഹായിക്കുന്ന ഷൂവിന്റെ ഭാഗമേത്. എന്നിങ്ങനെ നീളുന്നു ചോദ്യങ്ങള്‍.

ആയുര്‍വേദ തെറാപ്പിസ്റ്റും ഷൂവും തമ്മിലിള്ള ബന്ധമെന്താണെന്ന് പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതുവരേയും മനസ്സിലായിട്ടില്ല. ഒരൊഴിവിലേക്കാണ് ഇന്ന് പിഎസ്‌സി പരീക്ഷ നടത്തിയത്. മലപ്പുറം എം എസ് പി കോളേജ്, ഗേള്‍സ്-ബോയ്‌സ് സ്‌കൂളുകളിലായി ആയിരത്തോളം പേര്‍ പരീക്ഷയെഴുതി. വിഷയവുമായി ബന്ധമില്ലാത്ത ചോദ്യങ്ങള്‍ പിഎസ്‌സി പരീക്ഷയില്‍ വന്നതു സംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ഉദ്യോഗാര്‍ത്ഥികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News