ആഷാ ബോസ്‌ലേയുടെ മകന്‍ അന്തരിച്ചു; സംഗീത സംവിധായകനായ ഹേമന്ദിന്റെ മരണം കാന്‍സര്‍ മൂലം

മുംബൈ: പ്രശസ്ത ഗായിക ആഷാ ബോസ്‌ലേയുടെ മകന്‍ ഹേമന്ദ് അന്തരിച്ചു. കാന്‍സറിനെത്തുടര്‍ന്നു സ്‌കോട്‌ലന്‍ഡിലായിരുന്നു 66 വയസുകാരനായ ഹേമന്ദിന്റെ അന്ത്യം. നിരവധി ഗാനങ്ങള്‍ക്കു സംഗീതസംവിധാനം നിര്‍വഹിച്ച സംഗീതജ്ഞന്‍ കൂടിയാണ് ഹേമന്ദ്.

ആഷയുടെ സഹോദരിയും ഗായികയുമായ ലതാ മങ്കേഷ്‌കറുടെ 86-ാം പിറന്നാള്‍ ദിവസമാണ് ഹേമന്ദിന്റെ മരണമുണ്ടായത്. ദമാദിലെ ജാഗേ ജാഗേ നൈനോന്‍ മെയിന്‍, മറാത്തി ഭാവഗീതം ശാരദ് സുന്ദര്‍, യൂ കാശി പ്രിയ തുടങ്ങിയ ഗാനങ്ങള്‍ക്കാണ് ഹേമന്ദ് ഈണം പകര്‍ന്നിട്ടുള്ളത്. ആഷാ ബോസ് ലേയാണ് ഗാനങ്ങളൊക്കെയും പാടിയിട്ടുള്ളത്. ആഷാജിയുടെ മകള്‍ വര്‍ഷ 2012ല്‍ ജീവനൊടുക്കിയിരുന്നു. ഇതോടെ മൂന്നു വര്‍ഷത്തിനിടയില്‍ കുടുംബത്തിലുണ്ടാകുന്ന രണ്ടാമത്തെ ദുഃഖമായി ഹേമന്ദിന്റെ മരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here