സാവോപോളോ: ബ്രസീലിലെ ഒരു പ്രാദേശിക ഫുട്‌ബോള്‍ ലീഗില്‍ നടന്നതാണ് സംഭവം. ബെലോ ഹൊറിസോണ്ടിനടുത്ത് ബ്രുമാഡിഞ്ഞോയിലായിരുന്നു മത്സരം. ബ്രുമാഡിഞ്ഞോയും അമാന്റസ് ഡാ ബോലയും തമ്മിലുള്ള മത്സരത്തിനിടെ താരങ്ങള്‍ തമ്മില്‍ കശപിശയുണ്ടായി. റഫറി ചുവപ്പുകാര്‍ഡ് കാണിക്കുകയും ചെയ്തു. എന്നാല്‍, ഇതില്‍ ക്രുദ്ധരായ താരങ്ങള്‍ റഫറിക്കെതിരെ തിരിഞ്ഞു. റഫറിയെ ചവിട്ടുകയും മുഖത്ത് അടിക്കുകയും ചെയ്തു. അമാന്റസ് ക്ലബിന്റെ മാനേജരും മറ്റു താരങ്ങളും ബ്രുമാഡിഞ്ഞോ താരങ്ങള്‍ക്കെതിരെ ചുവപ്പു കാര്‍ഡ് ആവശ്യപ്പെട്ട് മൈതാനത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു ഇത്.
ഇതോടെ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ആയുധം തേടി റഫറി ഗബ്രിയേല്‍ മുര്‍ട്ട. ഉടന്‍ തന്നെ ഡ്രസിംഗ് റൂമിലേക്ക് ഓടിപ്പോയ ഗബ്രിയേല്‍ മുര്‍ട്ട തോക്കെടുത്ത് പുറത്തേക്ക് വരുകയും താരങ്ങള്‍ക്ക് നേരെ തോക്കു ചൂണ്ടുകയുമായിരുന്നു. ഉടന്‍ തന്നെ ലൈന്‍ റഫറിമാര്‍ സ്ഥലത്തെത്തി അദ്ദേഹത്തെ തടയുകയും പിന്തിരിപ്പിക്കുകയുമായിരുന്നു.
വീഡിയോ കാണാം;

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here