ലാലുവിനെക്കുടുക്കി പ്രസംഗം; മുന്നോക്ക-പിന്നാക്കി വിഭാഗങ്ങള്‍ തമ്മിലാണ് മത്സരമെന്ന പ്രസംഗിച്ചതിന് നടപടിയെടുക്കാന്‍ തെര. കമ്മീഷന്‍ നിര്‍ദേശം

ദില്ലി: രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവിനെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശം. ബിഹാറില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് മുന്നോക്ക-പിന്നാക്ക വിഭാഗങ്ങള്‍ തമ്മിലുള്ള മത്സരമാണെന്ന ലാലുവിന്റെ പ്രസംഗമാണ് നടപടിക്കാധാരം. രഘോപൂരില്‍ മകന്‍ തേജസ്വി യാദവിന്റെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ ലാലു നടത്തിയ പ്രസംഗമാണ് വിവാദമായത്.

സംഭവം തെരഞ്ഞെടുപ്പുകമ്മീഷന്റെ ശ്രദ്ധയില്‍ വരികയും നടപടിയുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. പ്രസംഗത്തിനെതിരെ ബിജെപി രംഗത്തുവന്നിരുന്നു. സംസ്ഥാനത്തിന് ഒന്നും വാഗ്ദാനം ചെയ്യാനില്ലാത്ത ലാലു ജാതി രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു ബിജെപിയുടെ പരാതി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here