ഐഫോണ്‍ 7 വരുന്നു; പുതിയ കെട്ടിലും മട്ടിലും

ഐഫോണിന്റെ പുതിയ പതിപ്പ് നിങ്ങളിലേക്ക് എത്തുക പുതിയ കെട്ടിലും മട്ടിലുമായിരിക്കും എന്നുറപ്പായി. പുറത്തായ പുതിയ വിവരങ്ങള്‍ പ്രകാരം പുതിയ മെറ്റീരിയല്‍ ഉപയോഗിച്ച് നിര്‍മ്മിച്ചായിരിക്കും പുതിയ ഫോണ്‍ എത്തുക. ഐഫോണ്‍ 6 എസിലും 6 എസ് പ്ലസിലും ഉപയോഗിച്ച വാട്ടര്‍പ്രൂഫ് ടടെക്‌നോളജി തന്നെയായിരിക്കും ഏഴാം പതിപ്പിന്റെയും പ്രത്യേകത. ഇതിനെല്ലാം മുകളിലായി പുതിയ ഡിസൈനും മെറ്റീരിയലും ഫോണിന്റെ കെട്ടിലും മട്ടിലും ഏറെ മാ റ്റങ്ങള്‍ വരുത്തും. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്.

കെയ്‌സിന്റെ നിര്‍മാണമാണ് ഐഫോണ്‍ 7ന്റെ സവിശേഷതയായി എടുത്തു പറയേണ്ടത്. കാരണം സൂപ്പര്‍ സ്‌ട്രോംഗ് ലിക്വിഡ് മെറ്റല്‍ ഉപയോഗിച്ചാണ് ഐഫോണ്‍ 7 നിര്‍മ്മിക്കുക എന്നാണ് ചൈന ആസ്ഥാനമായ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മണ്ണും വെള്ളവും ഐഫോണ്‍ 7നെ ഒരുതരത്തിലും ബാധിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പൂര്‍ണമായും പരന്ന സ്‌ക്രീനായിരിക്കും ഐഫോണ്‍ 7ന്റേത്. അതായത് സാംസംഗിന്റെ ഗാലക്‌സി എസ് 6 എഡ്ജില്‍ നിന്നും ഏറെ വ്യത്യസ്തമായിരിക്കും സ്‌ക്രീനെന്നര്‍ത്ഥം.

പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം തന്നെയാണ് ഐഫോണ്‍ 7 നിര്‍മ്മിക്കുകയെങ്കില്‍ ഐഫോണ്‍ 6 എസിന്റെ പിന്‍ഗാമിയായിരിക്കും സെവനും. കൂടുതല്‍ ശക്തമായ മെറ്റല്‍ ബോഡിയില്‍ ഉറച്ച ഗ്ലാസോടു കൂടെയാണ് ഐഫോണ്‍ 6 എസ് വിപണിയിലെത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച വിപണിയിലെത്തിയ ഐഫോണ്‍ 6 എസ്, വിപണിയില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. ഒരാഴ്ച കൊണ്ട് വിറ്റഴിക്കപ്പെട്ടത് 1.3 കോടി ഫോണുകള്‍. അതായത് മണിക്കൂറില്‍ 3,000 ഐഫോണ്‍ 6 എസ് ഫോണുകളാണ് വിറ്റു പോയത്. ഐഫോണ്‍ 6 എസ് ഒക്ടോബര്‍ 16നാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.

ഇന്ത്യയിലെ ഐഫോണ്‍ പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത; നിങ്ങളെ തേടി 6 എസും 6 എസ് പ്ലസും അടുത്തമാസം ഇന്ത്യയിലെത്തും

വെള്ളത്തിനും വിഴുങ്ങാനാവില്ല ഐഫോണിനെ; ഐഫോണ്‍ 6എസിന്റെയും 6 എസ് പ്ലസിന്റെയും വാട്ടര്‍പ്രൂഫ് പരിശോധന വിജയകരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News