തിരുനെല്‍വേലിയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു; പിഞ്ചുകുഞ്ഞടക്കം എട്ടുപേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു. എട്ടുപേര്‍ക്ക് പരുക്കേറ്റു. തിരുവന്തപുരം വഴിഞ്ഞം മുക്കോല സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. മുക്കോല സ്വദേശികളായ സില്‍വി, ക്രിസ്റ്റി, സുമ, ദിവ്യ, ജോണ്‍ പോള്‍ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ എട്ടുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. തമിഴ്‌നാട്ടിലെ തെങ്കാശി സെന്റ് മൈക്കിള്‍സ് പള്ളിയില്‍ സന്ദര്‍ശനം നടത്തി വരുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്.

13 പേര്‍ വാഹനത്തിലുണ്ടായിരുന്നു. തിരുനെല്‍വേലിയില്‍ വച്ച് വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയും വാഹനം നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. കന്യാകുമാരി മെഡിക്കല്‍ കോളജിലും കന്യാകുമാരി ജനറല്‍ ആശുപത്രിയിലുമായാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. സംഘത്തിലെ നാലുപേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. പരുക്കേറ്റ ആറുപേരെ കന്യാകുമാരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേര്‍ കന്യാകുമാരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമായി തുടരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News