ഡിസി ബുക്‌സിന്റെ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കമായി

തിരുവനന്തപുരം: ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന ഇരുപത്തിമൂന്നാമത് അന്താരാഷ്ട്ര പുസ്തകമേളയ്ക്കും സാംസ്‌കാരികോത്സവത്തിനും തുടക്കമായി. രാവിലെ 10ന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ പ്രശസ്ത സാഹിത്യകാരി സുഗതകുമാരി മേള ഉദ്ഘാടനം ചെയ്തു.

ഇന്ത്യയിലും വിദേശത്തുമുള്ള 350ൽ അധികം പ്രസാധകരുടെ പത്ത് ലക്ഷത്തിലധികം പുസ്തകങ്ങളാണ് മേളയിലുണ്ടാവുക. എല്ലാ ദിവസവും പുസ്തകപ്രകാശനങ്ങൾ, സാംസ്‌കാരിക സമ്മേളനങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
സെപ്തംബർ 30ന് രാവിലെ 10ന് സുഗതകുമാരി മേള ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് അമിഷ് ത്രിപാഠിയുടെ ‘സിയോൺ ഓഫ് ഇക്ഷ്വാകു’ എന്ന പുസ്തകത്തിന്റെ വായനയും ചർച്ചയും നടക്കും. അമിഷ് ത്രിപാഠി, ഡോ. മീന ടി പിള്ള, തേജസ്വിനി നായർ എന്നിവർ പങ്കെടുക്കും. ഒക്ടോബർ 1ന് വൈകിട്ട് 5.30ന് ജി വിജയരാഘവന്റെ ‘വിജയവഴികൾ’ പ്രകാശിപ്പിക്കും. കേരള പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ കെഎം ചന്ദ്രശേഖർ, ടെക്‌നോപാർക്ക് സിഇഒ കെജി ഗിരീഷ് ബാബു, ജി വിജയരാഘവൻ എന്നിവർ പങ്കെടുക്കും.
ഒക്ടോബർ 2ന് വൈകിട്ട് 5.30ന് ജനാർദ്ദനന്റെ ‘ഇന്നലെയുടെ ഇന്ന്’ പ്രകാശിപ്പിക്കും. തുടർന്ന് ‘ഓർമ്മയിലെ സിനിമാക്കാലം’ എന്ന പേരിൽ കാലം മായ്ക്കാത്ത ഓർമ്മകളുമായി നടൻ ജനാർദ്ദനനും സുഹൃത്തുക്കളും ഒരുമിക്കുന്നു. ഒക്ടോബർ 3ന് വൈകിട്ട് 4ന് സി ബാലഗോപാലിന്റെ ‘ദി വ്യൂ ഫ്രം കൊല്ലം: എ ഡേ ഇൻ ദി ലൈഫ് ഓഫ് എ സബ് കലക്ടർ’ എന്ന പുസ്തകത്തിന്റെ വായനയും ചർച്ചയും നടക്കും. സി ബാലഗോപാൽ, ജി വിജയരാഘവൻ എന്നിവർ പങ്കെടുക്കും. തുടർന്ന് 5.30ന് ഡോ. ജോർജ് വർഗീസിന്റെ വാൽനക്ഷത്രങ്ങൾ എന്ന പുസ്തകം പ്രകാശിപ്പിക്കും. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ജി മാധവൻ നായർ, ഡോ. സി ജി രാമചന്ദ്രൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എം ആർ തമ്പാൻ, പ്രൊഫ. ഉമ്മൻ വി ഉമ്മൻ, ഡോ. ജോർജ് വർഗീസ് എന്നിവർ പങ്കെടുക്കും. മലയാളം കഥപറച്ചിൽ മത്സരവും നടക്കും.

ഒക്ടോബർ 4ന് മുനി നാരായണപ്രസാദിന്റെ ‘ആത്മായനം’ പ്രകാശിപ്പിക്കും. ശിവഗിരിമഠം സെക്രട്ടറി സ്വാമി ഋതംബരാനന്ദ, എംപി അബ്ദുസമദ് സമദാനി, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എംആർ തമ്പാൻ, മുനി നാരായണപ്രസാദ് എന്നിവർ പങ്കെടുക്കും. ഇംഗ്ലീഷ് കഥപറച്ചിൽ മത്സരവും അന്ന് നടക്കും. ഒക്ടോബർ 5ന് അയ്മനം ജോണിന്റെ ‘ഇതരചരാചരങ്ങളുടെ ചരിത്രം’, ഗ്രേസിയുടെ ‘ഉടൽവഴികൾ’, ജോസ് പനച്ചിപ്പുറത്തിന്റെ ‘മൺസൂൺ ബാത്‌റൂം’, അംബികാസുതൻ മാങ്ങാടിന്റെ ‘രണ്ടുമത്സ്യങ്ങൾ’ എന്നീ പുസ്തകങ്ങൾ പ്രകാശിപ്പിക്കും. ജോർജ് ഓണക്കൂർ, ചന്ദ്രമതി, കെ എസ് രവികുമാർ, ജോസ് പനച്ചിപ്പുറം, ഗ്രേസി, അയ്മനം ജോൺ, അംബികാസുതൻ മാങ്ങാട്, പി കെ രാജ്‌മോഹൻ എന്നിവർ പങ്കെടുക്കും.

ഒക്ടോബർ 6ന് വൈകിട്ട് 5.30ന് സുരാജ് വെഞ്ഞാറമൂടിന്റെ വെഞ്ഞാറമൂട് കഥകൾ, പ്രശാന്ത് മിത്രൻ എഡിറ്റ് ചെയ്ത ‘തിരക്കഥ: അനുഭവം, ആവിഷ്‌കാരം, അന്വേഷണം’ എന്നീ പുസ്തകങ്ങൾ പ്രകാശിപ്പിക്കും. സുരാജ് വെഞ്ഞാറമൂട്, ജോഷി മാത്യു, ജി എസ് വിജയൻ, ഡോ. ബിജു, പ്രശാന്ത് മിത്രൻ, എൻഎം നവാസ് എന്നിവർ പങ്കെടുക്കും. ഒക്ടോബർ 7ന് രാവിലെ 10ന് ‘എന്റെ സ്വപ്‌നങ്ങളിലെ ഇന്ത്യ’ എന്ന വിഷയത്തിൽ എപിജെ അബ്ദുൾ കലാം സ്മാരക പ്രസംഗമത്സരം നടക്കും. വൈകിട്ട് 5.30ന് പി ടി ചാക്കോയുടെ നേരിന്റെ പോരാളി പ്രകാശിപ്പിക്കും. വിഎം സുധീരൻ, ആർ ബാലകൃഷ്ണപിള്ള, ഡി ബാബു പോൾ, പിസി തോമസ് എന്നിവർ പങ്കെടുക്കും.

ഓക്ടോബർ 8ന് വൈകിട്ട് 5.30ന് ഇന്ദു മേനോന്റെ ‘കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം’ എന്ന പുസ്തകത്തിന്റെ വായനയും സംവാദവും നടക്കും. ഒക്ടോബർ 9ന് വൈകിട്ട് 5.30ന് വിജെ ജയിംസിന്റെ ‘പ്രണയോപനിഷത്ത്’, ഉണ്ണി ആറിന്റെ ‘ഒരു ഭയങ്കരകാമുകൻ’, ബി മുരളിയുടെ ‘രാഗനിബദ്ധമല്ല മാംസം’, സെബാസ്റ്റ്യന്റെ ‘പ്രതിശരീരം’, കെആർ ടോണിയുടെ ‘യക്ഷിയും മൂന്നു വ്യദ്ധകളും മറ്റും’, ശ്രീകുമാർ കരിയാടിന്റെ ‘മാഞ്ഞുപോയില്ല വ്യത്തങ്ങൾ’, ബിജു സിപിയുടെ ‘പെലയസ്ഥാനം’ എന്നീ പുസ്തകങ്ങൾ പ്രകാശിപ്പിക്കും. അടൂർ ഗോപാലകൃഷ്ണൻ, കുരീപ്പുഴ ശ്രീകുമാർ, വേണു, അശോകൻ ചരുവിൽ, ഉണ്ണി ആർ, വിജെ ജെയിംസ്, സെബാസ്റ്റിയൻ, ബി മുരളി, കെആർ ടോണി, ശ്രീകുമാർ കരിയാട്, ബിജു സിപി എന്നിവർ പങ്കെടുക്കും.

ഒക്ടോബർ 10ന് രാജീവ് ആലുങ്കലിന്റെ ‘വേരുകളുടെ വേദാന്തം’, രാജ്‌നായരുടെ ‘നിശബ്ദതയുടെ തീർത്ഥാടകർ’ എന്നീ പുസ്തകങ്ങൾ പ്രകാശിപ്പിക്കും. മധു, രാജീവ്‌നാഥ്, രാജസേനൻ, ഗുരുരത്‌നം ജ്ഞാനതപസ്വി, രാജീവ് ആലുങ്കൽ, രാജ് നായർ എന്നിവർ പങ്കെടുക്കും. ഒക്ടോബർ 11ന് വൈകിട്ട് 5.30ന് രാജ് കലേഷിന്റെ രുചിവട്ടം മാജിക് ഷോ അരങ്ങേറും. രാജ് കലേഷിന്റെ ‘രുചിവട്ടം’ എന്ന പുസ്തകം പ്രകാശിപ്പിക്കും. രാജ് കലേഷ്, എഴുമറ്റൂർ രാജരാജവർമ്മ എന്നിവർ പങ്കെടുക്കും.

ഒക്ടോബർ 12ന് വൈകിട്ട് 5.30ന് എപിജെ അബ്ദുൾ കലാമിന്റെ മുന്നേറുന്ന ‘ഇന്ത്യ: മാറ്റത്തിന്റെ മാനിഫെസ്റ്റോ’, ‘മാറ്റത്തിനുവേണ്ടിയുള്ള ചിന്ത’, ‘ഇന്ത്യൻ സംസ്‌കാരം: ദർശനചരിത്രത്തിൽ’ എന്നിവ പ്രകാശിപ്പിക്കും. അബ്ദുൾ കലാം സ്മാരക പ്രസംഗമത്സരത്തിന്റെയും കഥപറച്ചിൽ മത്സരത്തിന്റെയും വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. മുൻ ഡിജിപി അലക്‌സാണ്ടർ ജേക്കബ്, സി പി നായർ, കെ എസ് ഹരികൃഷ്ണൻ, ഡോ. സത്യജിത്ത് എന്നിവർ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News