ബീഹാർ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളിൽ ഏറെയും ക്രിമിനൽ കേസ് നേരിടുന്നവർ; ഭൂരിഭാഗവും കൊലപാതക, ബലാത്സംഗ പ്രതികൾ

ദില്ലി: ബീഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളിൽ ഭൂരിഭാഗവും ക്രിമിനൽ കേസ് നേരിടുന്നവർ. കൊലപാതകം, ബലാത്സംഗം അടക്കമുള്ള കൊടുംകുറ്റങ്ങൾ ചെയ്തവരാണ് ഇത്തവണ ജനവിധി തേടുന്നവരിൽ ഏറെയും.

ക്രിമിനൽ രാഷ്ട്രീയം ബിഹാറിന്റെ കൂടെപിറപ്പാണ്. ഛത്തപുർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി നിരാജ് സിങ്ങ്, അസ്വ മണ്ഡലത്തിലെ അനിൽ സിങ്ങ് അടക്കം 47 ക്രിമിനലുകളാണ് ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചത്. കൊലപാതകം ഉൾപ്പടെ 32ഓളം കേസുകൾ ഉള്ള പ്രദീപ് കുമാർ അടക്കം 38 ക്രിമിനലുകളാണ് ജെഡിയുവിൽ സ്ഥാനാർത്ഥികളായത്. നാല് തവണ എംപിയും ഒരു തവണ എംഎൽഎയുമായ ജൻ അധികാർ പാർട്ടി നേതാവ് പപ്പു യാദവാണ് കൊടുംക്രിമിനലുകളിൽ ഭീമൻ. കാലിത്തീറ്റ അഴിമതി കേസിൽ ശിക്ഷിപ്പെട്ടതിനാൽ മത്സരവിലക്കുള്ള ലാലുപ്രസാദിന്റെ ആർജെഡിയിൽ ആറു ഓളം ക്രിമിനൽ സ്ഥാനാർഥികളാണ് പട്ടികയിൽ ഉള്ളത്.

ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി ആവാം മോർച്ച ലൗലി ആനന്ദ് അടക്കം ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടവരുടെ ഭാര്യമാർക്കും അവസരം നൽകി. മിക്കവരും വലിയ ഗുണ്ടാസേനകളുള്ള വൻഭൂഉടമകളും. നെഞ്ചൂക്കും തോക്കിൻമുനയും നിയമങ്ങൾ നടപ്പാക്കുന്ന നാട്ടിൽ എന്തൊക്കെ നടക്കുമെന്നതിന്റെ മികച്ച ദൃഷ്ടാന്തമാകുകയാണ് ബീഹാർ.

മനുശങ്കർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News