7000 കണ്ടിയുടെ ട്രെയ്‌ലർ ഇന്ന് എത്തും; റിലീസിംഗ് ബഹിരാകാശത്ത് വച്ച്

അനിൽ രാധാകൃഷ്ണ മേനോൻ ചിത്രമായ ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടിയുടെ ആദ്യ ട്രെയ്‌ലർ ഇന്ന് റിലീസ് ചെയ്യും. പേരു പോലെ തന്നെ ട്രെയ്‌ലർ റിലീസിംഗിലും വ്യത്യസ്ഥത പുലർത്താനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. രാവിലെ 9 മണിക്ക് ബഹിരാകാശത്ത് വച്ചാണ് ട്രെയ്‌ലർ റിലീസ് ചെയ്യുക.

മൂന്നാറിൽ വച്ച് നടക്കുന്ന ചടങ്ങിൽ സ്‌പേസ് ബലൂണിന്റെ സഹായത്തോടെയാണ് പരീക്ഷണം. ഗോ പോ ക്യാമറ ഘടിപ്പിച്ച യന്ത്രം ബലൂണിൽ ബഹിരാകാശത്തേക്ക് അയച്ചാണ് ട്രെയ്‌ലർ റീലീസ് ചെയ്യുക. സ്‌പേസ് ബലൂണിൽ ചെറിയ എൽഇഡി സ്‌കീനും ലോഗോയും കഥാപാത്രങ്ങളുടെ ചെറുരൂപങ്ങളുമുണ്ടാകും. ബലൂൺ മൂന്നു മണിക്കൂർകൊണ്ട് ബഹിരാകാശത്ത് എത്തുകയും അവിടെവച്ച് ബലൂൺ പൊട്ടി ലോഞ്ച് പാഡ് താഴേക്ക് വരുകയും ചെയ്യും. രാജ്യത്ത് ഇത്തരത്തിലൊരു ട്രെയ്‌ലർ റിലീസ് ആദ്യമാണ്.

ഗ്ലോബൽ യുണൈറ്റഡ് മീഡിയയുടെ ബാനറിൽ പ്രേം മേനോൻ ആണ് ചിത്രം നിർമ്മിക്കുന്നത്. കുഞ്ചാക്കോ ബോബൻ, ചെമ്പൻ വിനോദ്, നെടുമുടി വേണു, ഭരത്, സണ്ണി വെയ്ൻ, ഗ്രിഗറി, റീനു മാത്യൂസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News