11 മണിക്കൂർ; ഏഴ് ട്വീറ്റ്; ഏഴര ലക്ഷം ഫോളോവേഴ്‌സ്; എഡ്വേർഡ് സ്‌നോഡന്റെ ട്വിറ്റർ പ്രവേശനം ഇങ്ങനെ; സ്‌നോഡൻ ഫോളോ ചെയ്യുന്നത് ഒരാളെ മാത്രം

രഹസ്യാന്വേഷണ ഏജൻസിയുടെ വിവരങ്ങൾ പുറത്ത് വിട്ട് അമേരിക്കയുടെ കണ്ണിലെ കരടായി മാറിയ എഡ്വേർഡ് സ്‌നോഡൻ ട്വിറ്ററിൽ അക്കൗണ്ട് തുറന്നു. 29ന് രാത്രി 9:30ഓടെയാണ് സ്‌നോഡൻ ട്വിറ്ററിൽ ജോയിൻ ചെയ്തത്. കാൻ യു ഹിയർ മി എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ട്വീറ്റ്.

മണിക്കൂറുകൾ കൊണ്ട് ട്വിറ്ററിന്റെ ട്രെൻഡിംഗ് ലിസ്റ്റിലും സ്‌നേഡൻ ഇടം നേടി. ഇതുവരെ ഏഴര ലക്ഷത്തോളമാളുകളാണ് സ്‌നോഡനെ ഫോളോ ചെയ്യുന്നത്. എന്നാൽ സ്‌നോഡൻ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ അക്കൗണ്ടിനെ മാത്രമാണ് ഫോളോ ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്.

യുഎസിൽ നിന്നും ജീവന് ഭീഷണി നേരിടുന്ന സ്‌നോഡൻ കഴിഞ്ഞ രണ്ട് വർഷമായി റഷ്യയിലാണ് തങ്ങുന്നത്. ഇന്റർവ്യൂകളിലൂടെയും വിഡിയോ ലിങ്കുകളിലൂടെയും ഇപ്പോഴും സജീവമാണ് സ്‌നോഡൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News