ശ്രീനഗർ: പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് പാക് അധിനിവേശ കാശ്മീരിൽ വൻ പ്രക്ഷോഭം. ഇന്ത്യക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച് പ്രക്ഷോഭം നടത്തുന്നവരെ പാക് സൈന്യവും പൊലീസും ചേർന്ന് ക്രൂരമായി അടിച്ചമർത്തുന്ന ദൃശ്യങ്ങൾ സി.എൻ.എൻ ഐ.ബി.എൻ ചാനൽ പുറത്തുവിട്ടു. മുസാഫറാബാദ്, ഗിൽഗിറ്റ്, കോട്‌ലി തുടങ്ങിയ സ്ഥലങ്ങളിലാണ് ശക്തമായ പ്രക്ഷോഭം നടക്കുന്നത്.
കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും സ്ത്രീകളോട് മോശമായ പെരുമാറ്റവുമാണ് ഇവിടെ നടക്കുന്നതെന്ന് ജനങ്ങൾ ആരോപിക്കുന്നു. ജിഹാദിനായി പോരാടാൻ വിസമ്മതിക്കുന്നവരെ പാക് ചാര സംഘടന ഐഎസ്‌ഐ ഉപദ്രവിക്കുന്നുണ്ടെന്നും യുവാക്കളെ ഭീകര പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. സർക്കാരിനെതിരെ പ്രക്ഷോഭം നടത്തുന്നവരെ അടിച്ചമർത്തുന്നതിന് പാക്ക് സൈന്യം ശ്രമിക്കുകയാണ്. മറ്റേത് അയൽരാജ്യങ്ങളെക്കാളും നല്ലത് ഇന്ത്യയാണെന്ന് ഇവർ പറയുന്നുണ്ട്.
പാക് അധീന കാശ്മീരിലെ ഭൂരിഭാഗം ജനങ്ങളും ഇന്ത്യയ്ക്ക് അനുകൂലമായ നിടപാട് എടുക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. 2015ലെ ഭൂകമ്പത്തിലും 2014ൽ ഉണ്ടായ വലിയ വെള്ളപ്പൊക്കത്തിലും ഇന്ത്യൻ സർക്കാരിന്റെ ഇടപെടലാണ് ഇവരെ മാറ്റി ചിന്തിപ്പിച്ചു തുടങ്ങിയത്. അടുത്തിടെ പാകിസ്ഥാൻ സന്ദർശിച്ച അൻജുമാൻ മിൻഹാജ് ഇ റസൂൽ ചെയർമാൻ മൗലാന സയ്യദ് അത്തർ ഹുസാൻ ദെഹ് ലാവി ആണ് പാക് അധീന കാശ്മീരിലെ ഇന്ത്യൻ അനുകൂല ജനാഭിപ്രായം പുറത്ത് പറഞ്ഞത്.
അതേസമയം, ഇന്ത്യയുടെ അധീനതയിലുള്ള കാശ്മീരിൽ പലയിടത്തും പാകിസ്ഥാനെ അനുകൂലിക്കുന്നവർ നിരവധിയാണ്.
Get real time update about this post categories directly on your device, subscribe now.
Discussion about this post