എസ് ബാൻഡ് സ്‌പെക്ട്രം കരാർ റദ്ദാക്കി; ഐഎസ്ആർഒയ്ക്ക് 4,432 കോടി രൂപ പിഴ

ബംഗുളുരു: എസ് ബാൻഡ് സ്‌പെക്ട്രം കരാർ റദ്ദാക്കിയ സംഭവത്തിൽ ഐഎസ്ആർഒയ്ക്ക് 4,432 കോടി രൂപ പിഴ. ഐഎസ്ആർഒയുടെ വാണിജ്യസ്ഥാപനമായ ആൻഡ്രിക്‌സ് ബംഗുളുരുവിലെ സ്വകാര്യസ്ഥാപനമായ ദേവാസ് മൾട്ടിമീഡിയക്ക് എസ് ബാൻഡ് സ്‌പെക്ട്രം നൽകാനായി കരാർ ഉണ്ടാക്കിയിരുന്നു. ഈ കരാർ റദ്ദാക്കിയതിനെതിരെ അന്താരാഷ്ട്ര ആർബിട്രേഷൻ കോടതിയിൽ ദേവാസ് നൽകിയ കേസിലാണ് ഐഎസ്ആർഒക്ക് കനത്ത പിഴ വിധിച്ചുകൊണ്ട് ഉത്തരവായത്.

4,432 കോടി രൂപയാണ് അന്താരാഷ്ട്ര ആർബിട്രേഷൻ കോടതി ഐഎസ്ആർഒക്ക് പിഴ വിധിച്ചിരിക്കുന്നത്. 2005 ജനുവരിയിലാണ് ആൻഡ്രിക്‌സ് ദേവാസിന് എസ് ബാൻഡ് സ്‌പെക്ട്രം നൽകാൻ കരാർ ഉറപ്പിക്കുന്നത്. 300 മില്ല്യൺ ഡോളറിനാണ് ദേവാസ് ഐഎസ്ആർഒയുമായി കരാറിലേർപ്പെട്ടത്. എന്നാൽ ടുജി സ്‌പെക്ട്രം അഴിമതി പുറത്തുവന്നതിനെ തുടർന്ന് മുന്നറിയിപ്പില്ലാതെ കേന്ദ്രസർക്കാർ കരാർ റദ്ദാക്കുകയായിരുന്നു. കരാർ നടപടികളിൽ വീഴ്ചയുണ്ടായി എന്നരോപിച്ച് ജി മാധവൻ നായരടക്കമുള്ള പ്രമുഖ ശാസ്ത്രജ്ഞൻമാർക്ക് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ കരാറിന്റെ ഓരോ വിവരങ്ങളും ഐഎസ്ആർഒയുടെ ചുമതലയുള്ള പ്രധാനമന്ത്രിയുടെ ഓഫീസിനെ കൃത്യമായി അറിയിച്ചിരുന്നു എന്ന ശാസ്ത്രജ്ഞൻമാരുടെ വാദം പ്രധാനമന്ത്രിയുടെ ഓഫീസിനെയും പ്രതിക്കൂട്ടിലാക്കിയിരുന്നു

മാധലൻനായർക്കു ശേഷം ഐഎസ്ആർഓ ചെയർമാനായ രാധാകൃഷ്ണനെ വിധിയിൽ അന്താരാഷ്ട്ര കോടതി പേരെടുത്ത് വിമർശിക്കുന്നുണ്ട്. രാധാകൃഷ്ണൻ ശ്രമിച്ചിരുന്നുവെങ്കിൽ കരാർ റദ്ദാക്കുന്നത് ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്ന് അന്താരാഷ്ട്ര കോടതിയുടെ വിധിയിൽ പറയുന്നു. രാജ്യ സുരക്ഷ അടക്കമുള്ള വിഷയങ്ങൾക്ക് ഉപയോഗിക്കുന്ന എസ് ബാൻഡ് വ്യാവസായിക ആവസ്യങ്ങൽക്ക് നൽകാൻ കഴിയില്ല എന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം. 2011 ഫെബ്രുവരിയിലാണ് ദേവാസ് ആൻട്രിക്‌സ് കരാർ റദ്ദാക്കുന്നത്. അതേ വർഷം ജൂണിലാണ് ദേവാസ് അന്താരാഷ്ട്ര കോടതിയെ സമീപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News