തദ്ദേശ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടം തന്നെ; തെരഞ്ഞെടുപ്പ് തീയതി നവംബര്‍ 5ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്തും. രണ്ട് ഘട്ടവും തമ്മില്‍ രണ്ട് ദിവസത്തെ ഇടവേളയുണ്ടാവും. നവംബര്‍ 18ന് മുന്‍പ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കും. തെരഞ്ഞെടുപ്പ് തീയതി നവംബര്‍ 5ന് പ്രഖ്യാപിക്കും. ആദ്യ ഘട്ടത്തില്‍ വടക്ക് നിന്ന് 4 ജില്ലകളും 3 തെക്കന്‍ ജില്ലകളും ഉള്‍പ്പെടുത്തും. മധ്യ കേരളത്തിലെ 7 ജില്ലകളില്‍ രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടത്തും. സഹകരണ ബാങ്ക് ജീവനക്കാര്‍ക്കും എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്കും മത്സരിക്കാം. അംഗന്‍വാടി ടീച്ചര്‍മാര്‍ക്കും സാക്ഷരതാ പ്രേരക്മാര്‍ക്കും മത്സരിക്കാന്‍ അനുവാദം നല്‍കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here