സല്‍മാന്‍ ഖാന്‍ കര്‍ഷകനാകുന്നു

മുംബൈ: വെള്ളിത്തരയിലും മിനിസ്‌ക്രീനിലുമായി നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ഭായ്ജാന്‍ സല്‍മാന്‍ ഖാന്‍ ഇനി കര്‍ഷകനാകും. ജീവിതത്തിലല്ല. മിനിസ്‌ക്രീനിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുന്ന സല്ലു മറ്റൊരു റിയാലിറ്റി ഷോയിലൂടെയാണ് കര്‍ഷകനാകുന്നത്. കളേഴ്‌സ് ചാനലില്‍ തന്നെയാണ് കൃഷിയുമായി ബന്ധപ്പെട്ട റിയാലിറ്റി ഷോ സംപ്രേഷണം ചെയ്യുക. ബിഗ് ബോസ് സംവിധായകന്‍ രാജും സല്‍മാന്‍ ഖാനുമാണ് റിയാലിറ്റി ഷോയുടെ ആശയത്തിന് രൂപം നല്‍കിയത്. ദി ഫാം എന്ന പേരിലായിരിക്കും ഷോ സംപ്രേഷണം ചെയ്യുക.

ബിഗ് ബോസിന് തുല്യമാണ് ഫാം റിയാലിറ്റി ഷോയുടെ ആശയവും. എന്നാല്‍ ഇതില്‍ സെലിബ്രിറ്റികള്‍ ഏതെങ്കിലും കൃഷി ഫാമിലായിരിക്കും എന്നുമാത്രം. നാലുമാസം സെലിബ്രിറ്റികള്‍ ഫാമില്‍ കഴിച്ചുകൂട്ടും. ഒരു കര്‍ഷകന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഈ കാലയളവില്‍ താരങ്ങള്‍ ഫാമില്‍ ചെയ്യും. പാല്‍ കറക്കുക, കോഴി വളര്‍ത്തല്‍, പരിചരണം എന്നീ കാര്യങ്ങളെല്ലാം ചെയ്യണം. വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഒരു കര്‍ഷകനും ഇവര്‍ക്കൊപ്പമുണ്ടാകും. റിയാലിറ്റി ഷോയുടെ സംപ്രേഷണാവകാശവും സ്വന്തമാക്കിയിട്ടുണ്ട് സല്‍മാനും രാജും.

ഷോയില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും ഒരുമിച്ച് ഒരു ഫാമിലായിരിക്കും താമസിക്കുക. നാലുമാസമാണ് കാലാവധി. ഇതിനിടെ ഇവര്‍ ചെയ്യുന്ന കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വോട്ടിംഗിലൂടെ ഓരോരുത്തരായി ഷോയില്‍ നിന്ന് പുറത്താകും. പ്രേക്ഷകര്‍ ഫോണിലൂടെയാണ് വോട്ടു രേഖപ്പെടുത്തേണ്ടത്. ഒരാള്‍ മാത്രം അവശേഷിക്കുന്നതു വരെ ഈ പ്രക്രിയ തുടരും. ശേഷിക്കുന്ന ഒരാളായിരിക്കും മത്സരത്തിലെ വിജയി. ഇയാള്‍ക്ക് ടോപ് ഫാര്‍മര്‍ പുരസ്‌കാരം നല്‍കും. ബ്രിട്ടനിലെ സ്ട്രിക്‌സ് ടിവിയിലെ ഫാം പരിപാടിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഷോ സംഘടിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News