തിരുവനന്തപുരം: കേരളത്തിലേക്കുള്ള പ്രവാസി നിക്ഷേപത്തില്‍ വന്‍ വര്‍ധനയുണ്ടായതായി കണക്കുകള്‍. കഴിഞ്ഞവര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 25 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. ജൂണ്‍ മുപ്പതിന് നിക്ഷേപം 1,17,349 കോടിയായാണ് ഉയര്‍ന്നത്. കഴിഞ്ഞവര്‍ഷം ഇതേസമയം നിക്ഷേപം 94,097 കോടിയായിരുന്നു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേരളത്തിലേക്കുള്ള പ്രവാസി നിക്ഷേപത്തില്‍ കാര്യമായ വര്‍ധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2013 ജൂണ്‍ മുപ്പതിന് 75,883 രൂപയായിരുന്നു നിക്ഷേപം. ഗള്‍ഫില്‍നിന്നാണ് നിക്ഷേപം ഏറെയും വരുന്നത്. കേരളത്തില്‍നിന്നുള്ള പ്രവാസികളുടെ 90 ശതമാനവും ഗള്‍ഫ് മേഖലയിലാണുള്ളത്. യുഎഇയില്‍ 38.7 ശതമാനവും സൗദി അറേബ്യയില്‍ 25.2 ശതമാനവും പണിയെടുക്കുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറാണ് നിക്ഷേപത്തിന്റെ കാര്യത്തില്‍ മുന്നില്‍നില്‍ക്കുന്നത്. 28,228 തോടിയാണ് ജൂണ്‍വരെ ഈ വര്‍ഷം എസ്ബിടിയില്‍ പ്രവാസികള്‍ നിക്ഷേപിച്ചത്. ഫെഡറല്‍ബാങ്കാണ് രണ്ടാം സ്ഥാനത്ത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here