മൂന്നാറില്‍ വ്യാപക സംഘര്‍ഷം; സ്ത്രീ തൊഴിലാളികളുടെ സമരവേദിക്ക് സമീപം കല്ലേറ്; മാധ്യമപ്രവര്‍ത്തകനും പരുക്ക്

മൂന്നാര്‍: മൂന്നാറില്‍ വ്യാപക സംഘര്‍ഷം. സ്ത്രീ തൊഴിലാളികളുടെ സമര വേദിക്ക് സമീപമാണ് സംഘര്‍ഷം. സമരവേദിക്ക് സമീപം തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് സംഘര്‍ഷത്തിന് കാരണമായത്. പൊമ്പിള ഒരുമൈ പ്രവര്‍ത്തകര്‍ക്കു നേരെ ഒരു വിഭാഗം കല്ലെിഞ്ഞു എന്നാണ് സ്ത്രീ തൊഴിലാളികളുടെ ആക്ഷേപം. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. സംഘര്‍ഷത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അനീഷ് ടോമിന് കല്ലേറില്‍ പരുക്കേറ്റു. കല്ലേറില്‍ ഒരു പൊലീസുകാരനും പരുക്കേറ്റു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel