ഷവോമി കുടുങ്ങും; ഉപയോക്താക്കളെ വഞ്ചിച്ചതിന് ചൈനയില്‍ നിയമനടപടി

ബെയ്ജിംഗ്: ചൈനയിലെ പ്രശസ്ത സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളായ ഷവോമി നിയമനടപടി നേരിടുന്നു. ഉപയോക്താക്കളെ വഞ്ചിച്ചെന്ന ആരോപണത്തിലാണ് ചൈനീസ് സര്‍ക്കാര്‍ നിയമനടപടി തുടങ്ങിയത്. ചൈനയിലെ പരസ്യനിയമം ലംഘിച്ച കേസിലാണ് നിയമ നടപടി. നിയമം മറികടന്ന് ഓണ്‍ലൈനില്‍ പരസ്യത്തിനായി അതിവിശേഷണ നാമപദം ഷവോമി ഉപയോഗിച്ചു എന്ന് അധികൃതര്‍ കണ്ടെത്തി. ദി ബെസ്റ്റ്, മോസ്റ്റ് അഡ്വാന്‍സ്ഡ് എന്നീ പരസ്യവാചകങ്ങള്‍ സംശയകരമാണ് എന്നാണ് ഷവോമിക്കെതിരെ അന്വേഷണം നടത്തുന്ന ചൈനീസ് വ്യവസായ നിയന്ത്രണ അതോറിറ്റിയുടെ നിപാട്. ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് വിവരം പുറത്തുവിട്ടത്. എന്നാല്‍ ഷവോമി കമ്പനി ഇതുവരെയും വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.

സെപ്റ്റംബര്‍ ഒന്നിന് ചൈനയില്‍ നിലവില്‍ വന്ന പുതിയ പരസ്യനിയമപ്രകാരം അതിവിശേഷണ പദങ്ങള്‍ പരസ്യങ്ങളില്‍ ഉപയോഗിക്കരുത്. ഷവോമിക്കെതിരെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ അന്വേഷണം നടത്തി. തുടര്‍ന്ന് ഷവോമിയുടെ വെബ്‌സൈറ്റില്‍ നടത്തിയ അന്വേഷണത്തില്‍ പരാതി ശരിവെയ്ക്കുന്ന തെളിവുകള്‍ കണ്ടെടുത്തതായും അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാല്‍ ഹാര്‍ഡ് വെയര്‍ നിര്‍മാതാക്കാള്‍ ഇത്തരം അതിവിശേഷണ പദങ്ങള്‍ പരസ്യവാചകങ്ങളായി ഉപയോഗിക്കുന്നത് സാധാരണമാണെന്നാണ് ഇന്റെര്‍നെറ്റ് വിദഗ്ധരുടെ നിലപാട്. പുതിയ പരസ്യ നിയമം ഇന്റര്‍നെറ്റ് അധിഷ്ഠിത കമ്പനികളില്‍ വലിയ പ്രത്യാഘാതമുണ്ടാക്കും. പറഞ്ഞുപഴകിയ വാചകങ്ങള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലതാണ് ഇത്തരം വിശേഷണ പദങ്ങള്‍ എന്നും വിദഗ്ധര്‍ പറയുന്നു. അന്വേഷണം നടക്കുന്നത് ഷവോമിയുടെ പ്രതിച്ഛായ മോശമാക്കുമെന്നും വിദഗ്ധര്‍ പറയുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഷവോമി ഫോണുകള്‍ ഓണ്‍ലൈന്‍ വഴി ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞത്. ഇന്ത്യയില്‍ ഉള്‍പ്പടെ നിരവധി ഉപയോക്താക്കളാണ് ഷവോമിയ്ക്കുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News