ചൈനയില്‍ കത്തു ബോംബ് പൊട്ടിത്തെറിച്ച് ആറുപേര്‍ കൊല്ലപ്പെട്ടു

ബീജിംഗ്: ചൈനയില്‍ കത്തുബോംബുകള്‍ പൊട്ടിത്തെറിച്ച് ആറുപേര്‍ കൊല്ലപ്പെട്ടു. ദക്ഷിണ ചൈനയിലാണ് സംഭവം. സ്‌ഫോടന പരമ്പരയാണ് അരങ്ങേറിയത്. 15-ഓളം ലെറ്റര്‍ ബോംബുകള്‍ പൊട്ടിത്തെറിച്ചു. പത്തിടങ്ങളിലായാണ് സ്‌ഫോടനമുണ്ടായതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പാഴ്‌സല്‍ പാക്കറ്റുകളിലാണ് ബോംബുകള്‍ സ്ഥാപിച്ചിരുന്നത്. ചൈനീസ് ദേശീയദിനത്തിന്റെ തൊട്ടു തലേദിവസമാണ് സ്‌ഫോടനം ഉണ്ടായത്.

ദക്ഷിണ ചൈനയിലെ ഗ്വാങ്ഷി പ്രവിശ്യയില്‍ 13 ഇടങ്ങളില്‍ സ്‌ഫോടനമുണ്ടായതായാണ് കണക്ക്. ഒരു ജയില്‍, സര്‍ക്കാര്‍ ഓഫീസ്, ഷോപ്പിംഗ് സെന്റര്‍ എന്നിവിടങ്ങളില്‍ സ്‌ഫോടനമുണ്ടായി. ഒരു ആറുനിലക്കെട്ടിടം തകര്‍ന്ന ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തെരുവിലുടനീളം ഗ്ലാസും കട്ടകളും ചിതറിക്കിടക്കുന്നുണ്ട്. എന്തെല്ലാം സ്‌ഫോടകസ വസ്തുക്കള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News