ദില്ലി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ആര്‍ ശങ്കറിന്റെ പ്രതിമാ അനാച്ഛാദനത്തിന് ക്ഷണിക്കാനാണ് പ്രധാനമന്ത്രിയെ കാണുന്നതെങ്കിലും കൂടിക്കാഴ്ചയ്ക്ക് രാഷ്ടീയ പ്രാധാന്യം ഏറെയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് സഖ്യം, പുതിയ പാര്‍ട്ടി രൂപീകരണം തുടങ്ങിയവ ഇരുവരുടെയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചാ വിഷയമായേക്കും.
രണ്ടു മാസം മുന്‍പ് വെള്ളാപ്പള്ളി പ്രധാനമന്ത്രിയെ കാണാന്‍ ദില്ലിയില്‍ എത്തിയിരുന്നെങ്കിലും കൂടിക്കാഴ്ചയക്ക് അവസരം ലഭിച്ചിരുന്നില്ല. അതിനാല്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കണ്ട് മടങ്ങുകയായിരുന്നു. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ പുതിയ പാര്‍ട്ടി രുപീകരണം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായിരുന്നു. എസ്എന്‍ഡിപി, ബിജെപിയുമായി അടുക്കുന്ന സാഹചര്യത്തില്‍ വെള്ളാപ്പള്ളിയും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഏറെ രാഷ്ടീയ പ്രാധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സഹകരിച്ചു മത്സരിക്കുന്ന കാര്യവും പുതിയ പാര്‍ട്ടി രുപീകരണത്തെ സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ചയായേക്കും. തുഷാര്‍ വെള്ളാപ്പള്ളിയും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.
Get real time update about this post categories directly on your device, subscribe now.
Discussion about this post