നിലമ്പൂരില്‍ ഉരുള്‍പൊട്ടല്‍; 50 വീടുകളില്‍ വെള്ളം കയറി; ആളപായമില്ല

മലപ്പുറം: നിലമ്പൂര്‍ നാടുകാണി ചുരത്തില്‍ ഉരുള്‍പൊട്ടല്‍ അനുഭവപ്പെട്ടു. 50ഓളം വീടുകളിലേക്ക് വെള്ളം കയറി. എന്നാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നിലമ്പൂര്‍-ഗൂഢല്ലൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. അപകടത്തില്‍ 20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. നാടുകാണി പുഴയുടെ പരിസരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News