കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് കമ്പനിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. പ്ലാസ്റ്റിക് കമ്പനി പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നു എന്നാരോപിച്ചാണ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധമാരംഭിച്ചത്. നാദാപുരം പഞ്ചായത്തില്‍ പേരോട് പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് കമ്പനിക്കെതിരെയാണ് ജനകീയ പ്രതിഷേധം രൂക്ഷമായത്. കമ്പനിയില്‍ നിന്ന് പുറത്തു വരുന്ന കറുത്ത പുക പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നെന്നാണ് നാട്ടുകാരുടെ ആരോപണം.
കമ്പനിയുടെ പരിസര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ശ്വാസ തടസ്സവും, ചൊറിച്ചിലും അനുഭവപ്പെട്ടു തുടങ്ങിയതോടെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നേരത്തെ തൂണേരി പഞ്ചായത്ത് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. ഇതിനെതിരെ കമ്പനി ട്രിബ്യൂണലിനെ സമീപിച്ചു. പഞ്ചായത്ത് അധികൃതര്‍ ഹാജരാകാത്തതിനാല്‍ ലൈസന്‍സ് റദ്ദു ചെയ്ത നടപടി ട്രിബ്യൂണല്‍ റദ്ദാക്കി. ട്രിബ്യൂണല്‍ വിധിയുടെ പിന്‍ബലത്തിലാണ് കഴിഞ്ഞ ഒരു മാസമായി കമ്പനി പ്രവര്‍ത്തിക്കുന്നത്. മുസ്ലിംലീഗ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി കമ്പനി അധികൃതരുമായി ഒത്തുകളിക്കുന്നതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധം ആരംഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here