സ്വര്‍ണ്ണക്കടത്ത് പ്രതികളുമായി ലീഗ് മന്ത്രിമാര്‍ക്ക് ബന്ധം; റഹീമിന്റെ അടുത്ത സുഹൃത്തുക്കള്‍; വെളിപ്പെടുത്തല്‍ നടി പ്രിയങ്കയുടെ മാതാവ് ജയലക്ഷ്മിയുടേത്

കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസില്‍ ലീഗ് മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന് വെളിപ്പെടുത്തല്‍. മന്ത്രിമാരായ പി.കെ കുഞ്ഞാ ലിക്കുട്ടിക്കും എംകെ മുനീറിനുമാണ് പ്രതികളായ റഹീമുമായും ബാബുവുമായും അടുത്ത ബന്ധമുണ്ടെന്ന വെളിപ്പെടുത്തല്‍ വരുന്നത്. കേസുമായി ബന്ധപ്പെട്ട നടി പ്രിയങ്കയുടെ അമ്മ ജയലക്ഷ്മിയാണ് ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്. കൈരളി പീപ്പിള്‍ ടിവിയോടാണ് ജയലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയായ റഹീം കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ഇതിന് കുഞ്ഞാലിക്കുട്ടിയും മുനീറും വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നുണ്ട്. ഇരുവര്‍ക്കും റഹീമുമായി അടുത്ത ബന്ധമുണ്ടെന്നും ജയലക്ഷ്മി വെളിപ്പെടുത്തി.

റഹീമിന്റെ ഈ ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ കാരണം പ്രിയങ്ക കേസ് അട്ടിമറിക്കപ്പെടുകയാണ്. കേസില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ട് തനിക്കെതിരെ ഭീഷണിയും പ്രലോഭനവുമുണ്ട്. റഹീം തന്നെ നേരിട്ട് തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. കൂടാതെ റഹീമിന്റെ ബന്ധുവാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഒരാള്‍ പണവുമായി വീട്ടില്‍ വന്നിരുന്നതായും ജയലക്ഷ്മി വെളിപ്പെടുത്തുന്നു. റഹീമുമായി ബന്ധമുണ്ടായിരുന്ന സീരിയല്‍ താരം പ്രിയങ്ക ദുരൂഹസാഹചര്യത്തിലാണ് മരിച്ചത്. ഇത് കൊലപാതകമാണെന്നും റഹീമിനും ഫായിസിനും കേസില്‍ പങ്കുണ്ടെന്നും ആരോപിച്ച് അന്നുതന്നെ മാതാവ് ജയലക്ഷ്മി രംഗത്തെത്തിയിരുന്നു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടായിരുന്ന കേസിലെ സംഘാംഗം ഇക്കഴിഞ്ഞ ബലിപെരുന്നാള്‍ ദിനത്തില്‍ ആക്രമിക്കപ്പെട്ടതോടെയാണ് സ്വര്‍ണക്കടത്ത് വീണ്ടും സജീവമായത്. റഹീം ആണ് ഷാലു എന്ന യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. റഹീമിന്റെ സഹോദരന്‍ ബാബുവും ലീഗ് എംഎല്‍എ കെഎം ഷാജിയും തമ്മിലുള്ള ബന്ധം കഴിഞ്ഞ ദിവസം ചിത്രങ്ങള്‍ സഹിതം പീപ്പിള്‍ പുറത്തുവിട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ലീഗ് മന്ത്രിമാര്‍ക്കും കേസില്‍ പങ്കുണ്ടെന്ന വെളിപ്പെടുത്തല്‍ വരുന്നത്. നേരത്തെ ഫായിസുമായി ലീഗ് നേതാക്കള്‍ക്ക് അടുത്ത ബന്ധമാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News