സരിത എസ് നായര്‍ക്ക് സര്‍ക്കാരുമായി ഇപ്പോഴും അടുത്തബന്ധമെന്ന് കോടിയേരി; സോളാര്‍ അന്വേഷണ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടത് തെളിവ്

തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രധാന പ്രതി സരിത എസ് നായര്‍ക്കു സംസ്ഥാന സര്‍ക്കാരുമായി അടുത്ത ബന്ധം ഇപ്പോഴും ഉണ്ടെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതിനു തെളിവാണ് സോളാര്‍ കേസ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു സിവില്‍ പൊലീസ് ഓഫീസര്‍ നിജേഷിനെ സര്‍വീസില്‍നിന്നു നീക്കം ചെയ്തത്. വാര്‍ത്ത ചോര്‍ത്തി നല്‍കി എന്നതാണു കുറ്റമെങ്കില്‍ അതിന് ഡിഐജി ജോസിനെയാണ് ആദ്യം പുറത്താക്കേണ്ടിയിരുന്നത്.

പൊലീസുകാരനെ പിരിച്ചുവിട്ട നടപടിയില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇടപെടണം. സോളാര്‍ കേസില്‍ സരിതയെ അറസ്റ്റ് ചെയ്യാന്‍ പോയ സംഘത്തില്‍ പെട്ടയാളെന്ന നിലയിലാണ് നിജേഷിനെതിരേ നടപടിയെടുത്തിരിക്കുന്നത്. ഇത് അംഗീകരിക്കാനാവുന്ന കാര്യമല്ല. കേരളത്തില്‍ ഇതുവരെ കേട്ടുകേള്‍വിയില്ലാത്തതാണ് ഇത്തരം കാര്യങ്ങള്‍. അടിയന്തരാവസ്ഥയില്‍ പോലും ഇങ്ങനെയുണ്ടായിട്ടില്ല. കേരളത്തില്‍ പൊലീസ് ഭീകരതയാണ് നടമാടുന്നതെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News