പ്രൊഫൈലില്‍ ഇനി നിശ്ചല ചിത്രത്തിനു പകരം വീഡിയോ; പുതിയ അപ്‌ഡേഷനൊരുങ്ങി ഫേസ്ബുക്ക്

ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രത്തില്‍ പുതിയ അപ്‌ഡേഷന്‍ വരുന്നു. ഇനിമുതല്‍ നിങ്ങള്‍ക്ക് പ്രൊഫൈല്‍ ചിത്രത്തിന് പകരം വീഡിയോ സെറ്റ് ചെയ്യാം. പ്രൊഫൈല്‍ ചിത്രം സെറ്റ് ചെയ്യുന്നതിന് പകരം വീഡിയോ ക്രിയേറ്റ് ചെയ്ത് സെറ്റ് ചെയ്യാം. അതായത് ട്വിറ്ററിലെ വൈന്‍ എന്ന വീഡിയോ ആപ്ലിക്കേഷന് തുല്യമായസംവിധാനമാണ് ഫേസ്ബുക്കും പരീക്ഷിക്കാനൊരുങ്ങുന്നത്. വൈന്‍ പോലെ ലൂപിംഗ് വീഡിയോ ആയോ ഹ്രസ്വ വീഡിയോ ആയോ പ്രൊഫൈല്‍ സെറ്റ് ചെയ്യാം.

താല്‍ക്കാലിക പ്രൊഫൈല്‍ ചിത്രമാണ് ഫേസ്ബുക്ക് കൊണ്ടുവരാനിരിക്കുന്ന മറ്റൊരു അപ്‌ഡേഷന്‍. പഴയ പ്രൊഫൈല്‍ ചിത്രത്തിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനായി ഒരു പ്രൊഫൈല്‍ ചിത്രം ബദലായി സെറ്റ് ചെയ്തിടുകയുമാവാം. ഇനി ഏതെങ്കിലും ഒരു ചെറിയ കാലത്തേക്കോ സമയത്തേക്കോ മാത്രമായി പ്രൊഫൈല്‍ ചിത്രം സെറ്റ് ചെയ്തിടുന്നവര്‍ക്ക് അതിനുള്ള സൗകര്യം പുതിയ അപ്‌ഡേഷനില്‍ ഉണ്ടായിരിക്കും.

പ്രൈവസി സെറ്റിംഗ് കണ്‍ട്രോളിംഗിനായി കൂടുതല്‍ വഴികളും ആവിഷ്‌കരിച്ചിട്ടുണ്ട്‌ഫേസ്ബുക്ക്. എന്തെല്ലാം ആരെല്ലാം കാണണമെന്ന് ഇനി നിങ്ങള്‍ക്ക് തീരുമാനിക്കാം. പ്രൊഫൈലില്‍ ആരെല്ലാം കേറണമെന്നു പോലും നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാന്‍ ഫേസ്ബുക്കിന്റെ പുതിയ അപ്‌ഡേഷന്‍ സ്വാതന്ത്ര്യം നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News