ആക്ഷന്‍ വിട്ട് ജോഷി സിനിമയെടുക്കുന്നു; ഫഹദ് നായകനാകുന്ന ചിത്രം സിംഗിള്‍

ക്ഷന്‍ ത്രില്ലറുകളില്‍നിന്നു വ്യത്യസ്തമായി ജോഷി ഒരുക്കുന്ന ഫഹദ് ഫാസില്‍ ചിത്രത്തിന് സിംഗിള്‍ എന്നു പേരിട്ടു. ഇമ്മാനുവേലിന് തിരക്കഥയൊരുക്കിയ എ സി വിജേഷിന്റേതാണ് സിംഗിളിന്റെ തിരക്കഥ.

ആളുകളെ രസിപ്പിക്കുന്ന ചേരുവകളായിരിക്കും ചിത്രത്തിലുണ്ടാവുകയെന്നു തിരക്കഥാകൃത്ത് വിജേഷ് പറഞ്ഞു. എന്നാല്‍ ഫഹദിന്റെ കഥാപാത്രത്തെക്കുറിച്ച് വിശദമാക്കാന്‍ അദ്ദേഹം തയാറായില്ല.

ഇമ്മാനുവേലിന് ശേഷം അച്ചാ ദിന്നിന്റെ തിരക്കഥയും വിജേഷാണ് ഒരുക്കിയത്. രണ്ടിലും മമ്മൂട്ടിയായിരുന്നു നായകന്‍. നവംബറിലായിരിക്കും ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. തിരുവനന്തപുരത്തും എറണാകുളത്തുമായി ലൊക്കേഷനുകള്‍ സ്ഥിരീകരിച്ചുവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News