പിന്‍സീറ്റിലെ ഹെല്‍മെറ്റ്; സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ഗതാഗത വകുപ്പാണ് അപ്പീല്‍ നല്‍കുക. ഇതുസംബന്ധിച്ച് ഗതാഗതവകുപ്പിന് നിയമോപദേശം ലഭിച്ചതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു. ഉത്തരവിന്റെ പ്രായോഗികത പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ഗതാഗതവകുപ്പ് ഹൈക്കോടതിയെ സമീപിക്കുക. പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി കഴിഞ്ഞയാഴ്ചയാണ് ഹൈക്കോടതി ഉത്തരവിറക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel