സോളാര്‍ അന്വേഷണ സംഘത്തിലെ പൊലീസുകാരനെ പിരിച്ചുവിട്ടത് അറിഞ്ഞില്ലെന്ന് ചെന്നിത്തല; വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് ആഭ്യന്തര മന്ത്രി

കോഴിക്കോട്: സോളാര്‍ കേസ് അന്വേഷണ സംഘത്തിലെ സിവില്‍ പൊലീസ് ഓഫീസര്‍ നിജേഷിനെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടത് താന്‍ അറിഞ്ഞിട്ടല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിവരം താന്‍ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു. ഇന്നലെയാണ് തൃശൂര്‍ ജില്ലയിലെ പാവറട്ടി സ്റ്റേഷനില്‍ സിവില്‍ പൊലീസ് ഓഫീസറായ നിജേഷിനെ സര്‍വീസില്‍നിന്നു നീക്കം ചെയ്തത്.

സോളാര്‍ കേസില്‍ സരിത എസ് നായരും മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫംഗങ്ങളും തമ്മിലുള്ള വിവരങ്ങള്‍ കൈരളി പീപ്പിള്‍ ടിവിക്കു ചോര്‍ത്തി നല്‍കിയെന്നാരോപിച്ചായിരുന്നു നടപടി. അതേസമയം, സരിത എസ് നായരെ അറസ്റ്റ് ചെയ്യാനെടുത്ത നടപടികളിലുള്ള പ്രതികാരമാണ് നടപടിയെന്നാണ് സൂചന. നിജേഷിനെ പിരിച്ചുവിട്ടത് സരിത എസ് നായര്‍ക്ക് ഇപ്പോഴും സര്‍ക്കാരുമായുള്ള നല്ല ബന്ധമാണ് വ്യക്തമാക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News