സ്‌നോമാന്‍; സ്‌കോഡയുടെ 7 സീറ്റ് എസ്‌യുവി അടുത്തവര്‍ഷം

സ്‌കോഡ പുതിയ കാറിന്റെ പണിപ്പുരയിലാണ്. ഏഴ് സീറ്റുകളുള്ള എസ്‌യുവി 2016ല്‍ നിരത്തിലിറങ്ങും. സ്‌നോമാന്‍ എന്ന് പേരിട്ട കാര്‍ യൂറോപ്പിലാണ് ആദ്യമിറങ്ങുക. അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കുന്ന ജനീവ മോട്ടോര്‍ ഷോയില്‍ സ്‌നോമാന്‍ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷ. വൈകിയാല്‍ ഒക്ടോബറിലെ പാരീസ് ഓട്ടോ ഷോയില്‍ ആകും സ്‌നോമാന്റെ അവതരണം. ഫോക്‌സ് വാഗന്റെ ടിഗ്വാന്‍ അടിസ്ഥാനപ്പെടുത്തിയാണ് സ്‌നോമാന്‍ അവതരിപ്പിക്കുന്നത്.

ഫോക്‌സ് വാഗന്റെ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയുടെ കോഡ് ആയ എംക്യുബി എന്ന് പ്ലാറ്റ്‌ഫോമിലാണ് സ്‌നോമാന്റെ അവതരണം. യെതിയേക്കാള്‍ കരുത്തുള്ള വാഹനം കൂടിയാണ് സ്‌നോമാന്‍. 4,700 മില്ലിമീറ്ററാണ് നേരത്തെ പ്രഖ്യാപിച്ച നീളം.

പ്രൊജക്ടര്‍ യൂണിറ്റുകളോട് കൂടിയ ആംഗുലാര്‍ ഹെഡ് ലാമ്പുകള്‍, താഴ്ന്ന ഫോഗ് ലാമ്പുകള്‍ എന്നിവ സ്‌നോമാന്റെ പ്രത്യേകതയാണ്. സൂപ്പര്‍ കോംബിയുടെ സമാനതകള്‍ സ്‌നോമാനുണ്ട്. സൂപ്പര്‍ബിന്റെ 2.0 ടര്‍ബോചാര്‍ജ്ജ്ഡ് ഡയറക്ട് ഇന്‍ജക്ഷന്‍ ഡീസല്‍ എന്‍ജിന്‍ ഉപയോഗിച്ചാകും ഡീസര്‍ മോഡല്‍ പുറത്തിറങ്ങുക. ട്വിന്‍ചാര്‍ജ്ജര്‍ പ്ലസ് സൂപ്പര്‍ചാര്‍ജ്ജര്‍ ടെക്‌നോളജിയാണ് പെട്രോള്‍ മോഡലില്‍ ഉപയോഗിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News