എസ്എന്‍ഡിപി കേരളത്തില്‍ അജയ്യ ശക്തിയായി വളരുന്നെന്ന് വെള്ളാപ്പള്ളി നടേശന്‍; പാര്‍ട്ടി രൂപീകരണം ചര്‍ച്ച ചെയ്യാന്‍ 5ന് ആലോചനായോഗം

തിരുവനന്തപുരം: എസ്എന്‍ഡിപി കേരളത്തില്‍ അജയ്യ ശക്തിയായി വളരുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സിപിഐഎമ്മും കോണ്‍ഗ്രസും കേരളത്തില്‍ സര്‍വനാശത്തിലേക്ക് പോകുകയാണ്. ബിജെപിയുമായി സഹകരിക്കുന്നതിന് സംവരണ വിഷയം എസ്എന്‍ഡിപിക്ക് തടസ്സമാകില്ല. സംവരണം എടുത്തു കളയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. പാര്‍ട്ടി രൂപീകരണം ചര്‍ച്ച ചെയ്യാന്‍ എസ്എന്‍ഡിപി ആലോചനായോഗം വിളിച്ചിട്ടുണ്ട്. രാഷ്ട്രീയ നിരീക്ഷകരായ അഡ്വക്കറ്റ് ജയശങ്കര്‍, കെ വേണു, എന്‍എം പിയേഴ്‌സണ്‍ തുടങ്ങിയവരെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്.

എസ്എന്‍ഡിപിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ എസ്എന്‍ഡിപിയുടെ കരുത്താണ് തെളിയിക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വിഎസ് അച്യുതാനന്ദന്റെ ആരോപണങ്ങള്‍ക്ക് താന്‍ മറുപടി പറയുന്നില്ല. ആരോ എഴുതിക്കൊടുത്തത് അതുപോലെ പറയുകയാണ് വിഎസ് ചെയ്യുന്നതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here