പെമ്പിളൈ ഒരുമൈയില്‍ ഭിന്നത; വനിതാ നേതാക്കള്‍ ട്രേഡ് യൂണിയന്‍ സമരവേദിയില്‍; അവകാശം നേടാന്‍ യോജിച്ച് നില്‍ക്കണമെന്ന് വനിതകള്‍

മൂന്നാര്‍: മൂന്നാറില്‍ സമരം നടത്തുന്ന പെമ്പിളൈ ഒരുമൈയില്‍ ഭിന്നത ഉടലെടുക്കുന്നു. ആദ്യം ഒറ്റയ്ക്ക് നിരാഹാരസമരം ആരംഭിച്ച പെമ്പിളൈ ഒരുമൈ നേതാക്കള്‍ ഇന്ന് ട്രേഡ് യൂണിയന്‍ നടത്തുന്ന സംയുക്ത സമരപ്പന്തലിലേക്ക് എത്തി. പെമ്പിളൈ ഒരുമൈ സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ജയറാണിയും റോസ്‌ലിയുമാണ് ഇന്ന് സംയുക്ത ട്രേഡ് യൂണിയന്‍ നടത്തുന്ന രാപ്പകല്‍ സമരവേദിയിലേക്ക് എത്തിയത്. അവകാശങ്ങള്‍ നേടാന്‍ ഒന്നിച്ചുനിന്ന് പോരാടുകയാണ് വേണ്ടതെന്ന് ജയറാണി പറഞ്ഞു. ട്രേഡ് യൂണിയന്‍ ഇന്നുമുതല്‍ രാപ്പകല്‍ സമരം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.

നേരത്തെ ട്രേഡ് യൂണിയന്‍ സമരം തുടങ്ങി ഒരുദിവസം പിന്നിട്ട ശേഷമാണ് പെമ്പിളൈ ഒരുമൈ സമരം ആരംഭിച്ചത്. സ്ത്രീതൊഴിലാളികള്‍ സ്വന്തം നിലയില്‍ നിരാഹാരസമരം തുടങ്ങുകയായിരുന്നു. നിരാഹാരം പുരോഗമിക്കുന്നതിനിടയിലാണ് നേതൃനിരയിലെ രണ്ടുപേര്‍ ട്രേഡ് യൂണിയന്‍ സമരവേദിയിലെത്തിയിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here