മെഡിക്കല്‍ പ്രവേശനം ഇനി അഖിലേന്ത്യാ എന്‍ട്രന്‍സിലൂടെ മാത്രം; സര്‍ക്കാരിനും മാനേജ്‌മെന്റുകള്‍ക്കും പരീക്ഷ നടത്താനാവില്ല

തൃശ്ശൂര്‍: രാജ്യത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലെയും പിജി പ്രവേശനം അഖിലേന്ത്യാ പ്രവേശന പരീക്ഷയിലൂടെ മാത്രമേ നടത്താവൂ എന്ന് മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശം. ഇനിമുതല്‍ സംസ്ഥാന സര്‍ക്കാരിനും മാനേജ്‌മെന്റുകള്‍ക്കും വെവ്വേറെ പ്രവേശന പരീക്ഷകള്‍ നടത്താന്‍ അധികാരമുണ്ടായിരിക്കില്ല. അടുത്ത വര്‍ഷം മുതല്‍ തീരുമാനം നടപ്പാക്കുമെന്നും മെഡിക്കല്‍ കൗണ്‍സില്‍ അറിയിച്ചു. അതേസമയം, തീരുമാനം അപ്രായോഗികമെന്ന വാദവുമായി മാനേജ്‌മെന്റുകള്‍ രംഗത്തെത്തി.

പ്രവേശന നടപടികളിലെ വ്യാപകമായ ക്രമക്കേടുകളും ദുരുപയോഗവും പരിഗണിച്ചാണ് മെഡിക്കല്‍ പ്രവേശന പരീക്ഷാ നടത്തിപ്പ് അഖിലേന്ത്യാ തലത്തില്‍ മാത്രം നടത്താന്‍ മെഡിക്കല്‍ കൗണ്‍സില്‍ തീരുമാനിച്ചത്. ഇതുപ്രകാരം ഇനിമുതല്‍ സംസ്ഥാന സര്‍ക്കാരിനോ സ്വകാര്യ മാനേജ്‌മെന്റുകള്‍ക്കോ പ്രവേശന പരീക്ഷകള്‍ നടത്താനാവില്ല. ടെലി ബൈറ്റ് പ്രവേശനം അഖിലേന്ത്യാ പരീക്ഷകള്‍ വഴി മാത്രമാക്കുന്നത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ അവസരം നഷ്ടപ്പെടുത്തുമെന്ന് ആരോപണമുയരുന്നു. കൂടിയാലോചനകള്‍ നടത്താതെയാണ് മെഡിക്കല്‍ കൗണ്‍സില്‍ തീരുമാനമെടുത്തതെന്നാണ് മാനേജ്‌മെന്റുകളുടെ നിലപാട്. നിര്‍ദേശത്തിനെതിരെ മാനേജ്‌മെന്റുകള്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here