രാജമൗലിയുടെ ആയിരം കോടി ചിത്രത്തിൽ മോഹൻലാൽ നായകൻ; പദ്ധതിയോട് താരം അനുകൂലമായി പ്രതികരിച്ചെന്ന് സിനിമാ ലോകം

ബാഹുബലിക്ക് ശേഷം എസ്.എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ മോഹൻലാൽ നായകനായി എത്തുന്നു. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷം ആയിരം കോടി രൂപ ബജറ്റിലാണ് രാജമൗലി അടുത്ത ചിത്രമൊരുക്കുന്നത്. ഗരുഡ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മഹാഭാരതത്തെ ആസ്പദമാക്കിയാണ്. ഇതിലാണ് മോഹൻലാൽ നായകനായി എത്തുന്നതെന്നാണ് സിനിമാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഗരുഡയിൽ തെലുങ്ക് താരം ജൂനിയർ എൻ.ടി.ആറും എത്തുന്നുണ്ടെന്നും പദ്ധതിയോട് മോഹൻലാൽ അനുകൂലമായി പ്രതികരിച്ചുവെന്നുമാണ് സിനിമാ ലോകത്ത് നിന്നുള്ള റിപ്പോർട്ടുകൾ. അതേസമയം, വാർത്തകൾ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. 2017ഓടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള സൂപ്പർ താരങ്ങൾ ചിത്രത്തിന്റെ ഭാഗമാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ബഹുബലിയുടെ തിരക്കഥാകൃത്തും രാജമൗലിയുടെ പിതാവുമായ വിജയേന്ദ്രപ്രസാദാണ് ഗരുഡയുടെ തിരക്കഥയും നിർവഹിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഉൾപ്പടെ ഇന്ത്യയിലെ മിക്ക ഭാഷകളിലുമായി പുറത്തിറങ്ങുന്ന സിനിമ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റുമെന്നും സൂചനയുണ്ട്. നിലവിൽ ‘ബാഹുബലി: ദ കൺക്ലൂഷൻ’ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് രാജമൗലി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here