ദില്ലി: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐഫോണിനായി ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. ഐഫോണ്‍ 6 എസിന്റെയും 6 എസ് പ്ലസിന്റെയും ഇന്ത്യയിലെ പ്രീബുക്കിംഗ് ആരംഭിച്ചു. 62,000 രൂപയാണ് ഫോണിന്റെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞവില. ഉയര്‍ന്ന സ്‌റ്റോറേജ് വേരിയന്റിന് 92,000 രൂപ വിലയാകും. ഐഫോണ്‍ 6 എസിന്റെ ചെറിയ സ്‌റ്റോറേജ് വേരിയന്റായ 16 ജിബി വേരിയന്റിന് 62,000 രൂപ വിലയാകും. 6 എസ് പ്ലസ് 128 ജിബി വേരിയന്റിനാണ് ഉയര്‍ന്ന വില. 92,000 രൂപ.
ഐഫോണ്‍ 6 എസ് 64 ജിബി വേരിയന്റിന് 72,000 രൂപയാണ് വില. 128 ജിബി വേരിയന്റിന് 82,000 രൂപ വിലയാകും. 6 എസ് പ്ലസ് 16 ജിബി വേരിയന്റിന് 6 എസിന്റെ 64 ജിബി വേരിയന്റിന്റെ വിലയാകും. അതായത് 72,000 രൂപ. 64 ജിബിക്ക് 82,000 രൂപയും 128 ജിബിക്ക് 92,000 രൂപയും വിലയാകുമെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍. എന്നാല്‍, വിലവിവരം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ലെന്നാണ് ആപ്പിള്‍ പറയുന്നത്.
രാജ്യത്തെ ഒട്ടുമിക്ക റീട്ടെയില്‍ സ്റ്റോറുകളിലും പ്രീബുക്കിംഗ് സംവിധാനം ആപ്പിള്‍ ഒരുക്കുന്നുണ്ട്. ഇന്നു മുതല്‍ ഓര്‍ഡറുകള്‍ സ്വീകരിച്ചു തുടങ്ങുമെന്ന് മൊബൈല്‍ സ്‌റ്റോര്‍ അറിയിച്ചു. മുംബൈയില്‍ 800 റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ പ്രീബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 2,000 രൂപയാണ് ബുക്കിംഗ് വില. ഒക്ടോബര്‍ 13 വരെയാണ് ബുക്കിംഗിന്റെ തിയ്യതി. ഒക്ടോബര്‍ 15 രാത്രി വരെ ഫോണുകള്‍ ലഭ്യമായിരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here