കാലിഫോര്‍ണിയ: മൊബൈല്‍ ബാറ്ററിയിലെ ഊര്‍ജ്ജം പെട്ടെന്ന് തീര്‍ന്നു പോകുന്നുണ്ടോ. ബാറ്ററികള്‍ക്ക് സംഭരണ ശേഷി നഷ്ടപ്പെടുന്നുണ്ടോ. മൊബൈല്‍ ചാര്‍ജ്ജറുകള്‍ പണി തരുന്നെങ്കില്‍ വിഷമിക്കേണ്ട. നിങ്ങള്‍ക്കു മാത്രമല്ല, നിങ്ങളുടെ മൊബൈല്‍ ബാറ്ററിയ്ക്കും ചാര്‍ജ്ജ്ഡ് ആക്കാന്‍ വീട്ടുമുറ്റത്തെ കൂണ്‍ സഹായിക്കും. ഗ്രാഫൈറ്റ് ആനോഡുകളില്‍ ഉപയോഗിക്കാവുന്ന രീതിയിലാണ് പ്രവര്‍ത്തനം.
പോര്‍ട്ടബെല്ല കൂണ്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പുതിയ ലിഥിയം അയണ്‍ ബാറ്ററി ആനോഡ് ആണ് ഗവേഷകര്‍ വികസിപ്പിച്ചത്. ബാറ്ററികളില്‍ വരുത്തുന്ന മാറ്റം വഴി പരിസ്ഥിതി സൗഹാര്‍ദ്ദ ബദല്‍ മാര്‍ഗ്ഗം വികസിപ്പിച്ചെടുക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗമാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്.
സിന്തറ്റിക് ഗ്രാഫൈറ്റില്‍ നിര്‍മ്മിക്കുന്ന റീചാര്‍ജ്ജബിള്‍ ലിഥിയം അയണ്‍ ബാറ്ററിയാണ് നിലവില്‍ ഉപയോഗിക്കുന്നത്. ഇതിന് ഉല്‍പാദന ചെലവ് ഏറെയാണ്. നിര്‍മ്മാണത്തിനും മറ്റുമെടുക്കുന്ന സമയ നഷ്ടം വേറെ. ഇത്തരം ബാറ്ററികള്‍ പ്രകൃതിയ്ക്കും ദോഷകരമാണ്. സിന്തറ്റിക് ഗ്രാഫൈറ്റില്‍ അടങ്ങിയ ഉയര്‍ന്ന കാര്‍ബണ്‍ സാന്നിധ്യവും പ്രതിലോമകരമാണ്.
കൂണുകളിലെ ബയോമാസ് വഴി ഗ്രാഫൈറ്റിന് പകരക്കാരനെ കണ്ടെത്തുകയാണ് ഗവേഷകര്‍. കാര്‍ബണ്‍ സാന്നിദ്യം ഒഴിവാക്കാമെന്നതും കുറഞ്ഞ ഉല്‍പാദന ചെലവും ആണ് പുതിയ സാങ്കേതിക വിദ്യയുടെ മെച്ചം. ഒപ്പം പ്രതൃതിയ്ക്ക് ഇണങ്ങിയതാണെന്നതും നേട്ടമാകും. ബാറ്ററിയുടെ ലൈഫ് ദീര്‍ഘിപ്പിക്കാമെന്നതും ഗുണകരമാണ്.
കൂണുകളിലെ ഉയര്‍ന്ന പൊട്ടാസ്യം – സാള്‍ട്ട് സാന്നിധ്യം ഇലക്ട്രോലൈറ്റുകള്‍ കൂടുതല്‍ സജീവമാക്കും. സാധാരണ ബാറ്ററികള്‍ അനുദിനം നിര്‍ജ്ജീവമാകുമെങ്കില്‍ കൂണ്‍ ഉപയോഗിച്ചുള്ളവയില്‍ ബാറ്ററി പെര്‍ഫോമന്‍സ് കൂടും. മഷ്‌റൂം കാര്‍ബണ്‍ ആനോഡ് ടെക്‌നോളജി സംബന്ധിച്ച പഠനം സയന്റിഫിക് റിപ്പോര്‍ട്ട്‌സ് ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here