ക്രിസ്റ്റിയോട് പിക്വെയെ പറ്റി ചോദിക്കരുത്; താരത്തിന് കലിയിളകും

റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോട് ഒരിക്കലും ബാഴ്‌സലോണ താരം ജെറാര്‍ഡ് പിക്വെയെ പറ്റി ചോദിക്കരുത്. താരത്തിന് കലിയിളകും. കഴിഞ്ഞ ദിവസം കരിയറിലെ 500 ഗോള്‍ നേട്ടം കുറിച്ച ശേഷം സന്തോഷവാനായിട്ടാണ് ക്രിസ്റ്റി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, പിക്വെയെ പറ്റി ചോദിച്ചപ്പോള്‍ താരത്തിന്റെ മട്ടും ഭാവവും മാറി. ബാഴ്‌സലോണ ട്രിപ്പിള്‍ കിരീടം നേടിയ ശേഷം പിക്വെ റയലിനെ പറ്റിയും ക്രിസ്റ്റ്യാനോയെ പറ്റിയും പറഞ്ഞ കാര്യങ്ങളോട് പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു താരം രൂക്ഷമായി പ്രതികരിച്ചത്.

താന്‍ എന്തുകൊണ്ടാണ് അധികം സംസാരിക്കാത്തതെന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. ഇത്തരം കാര്യങ്ങളൊന്നും എന്നോട് ചോദിക്കരുത്. അവ നല്ലതല്ല എന്ന കാരണത്താലാണ് ചോദ്യങ്ങള്‍ അരുതെന്ന് പറയുന്നതെന്നും ക്രിസ്റ്റി റിപ്പോര്‍ട്ടര്‍ക്ക് മറുപടി നല്‍കി. നിങ്ങള്‍ ബുദ്ധിയുള്ളവരാണ്. അങ്ങനെ തന്നെ ആയിരിക്കുകയും വേണം. ഇന്നു സംഭവിച്ച നല്ലകാര്യങ്ങളെ കുറിച്ച് ചോദിച്ചാലെന്താ നിങ്ങള്‍ക്ക്. പിക്വെയെ കുടുക്കിയ പോലെ എന്നെയും കുടുക്കാനാണഅ നിങ്ങളും ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഞാന്‍ അധികം സംസാരിക്കാത്തതും. ക്രിസ്റ്റി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel