അഞ്ചു വർഷം കൊണ്ട് വിജയ് വെട്ടിച്ചത് 25 കോടി രൂപ; റെയ്ഡിൽ രണ്ടുകോടി രൂപയും സ്വർണ്ണവും കണ്ടെടുത്തെന്നും വെളിപ്പെടുത്തൽ

ചെന്നൈ: ഇളയ ദളപതി വിജയ് കഴിഞ്ഞ അഞ്ചു വർഷത്തോളം കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയതായി ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. കഴിഞ്ഞ ദിവസം വിജയുടെ വീടുകളിൽ നടത്തിയ റെയ്ഡുകളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്ന് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.

ഏകദേശം 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് താരം നടത്തിയത്. നികുതി അടക്കാറുണ്ടെങ്കിലും പൂർണ്ണമായി തുക അടക്കുന്നതിൽ വിജയുടെ ഭാഗത്തു നിന്നും വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തിൽ. ചെന്നൈയിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ രണ്ടുകോടി രൂപയും രണ്ടുകോടി രൂപ വിലവരുന്ന സ്വർണ്ണവും കണ്ടെടുത്തെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് വിജയ്, നയൻതാര, സമന്ത എന്നീതാരങ്ങളുടെ വീടുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. വിജയുടെ പുതിയ ചിത്രമായ പുലിയുടെ സഹനിർമ്മാതാവും മലയാളിയുമായ ഷിബു തമീൻസിന്റെ നെയ്യാറ്റിൻകരയിലെ വസതിയിലും റെയ്ഡ് നടത്തിയിരുന്നു. നയൻതാരയും സമന്തയും കഴിഞ്ഞ രണ്ടു വർഷമായി നികുതി അടക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. ചെന്നൈ, കൊച്ചി, ഹൈദരാബാദ് എന്നിവടങ്ങളിലായി 30ഓളം സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel