വെള്ളാപ്പള്ളിക്ക് കള്ളപ്പണത്തിന്റെ തിണ്ണമിടുക്കെന്ന് വിഎസ്; ഗുരു അരുവിപ്പുറത്ത് പറഞ്ഞത് നമ്മുടെ ശിവനെന്നാണ്, ഈഴവ ശിവനെന്നല്ല

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ. വെള്ളാപ്പള്ളി നടേശന് കള്ളപ്പണത്തിന്റെ തിണ്ണമിടുക്കാണെന്നും അഴിമതി കൊണ്ട് തടിച്ചു കൊഴുക്കാന്നാണ് വെള്ളാപ്പള്ളി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്നും വിഎസ് പറഞ്ഞു.

അരവിപ്പുറം പ്രതിഷ്ഠാവേളയിൽ ശ്രീനാരായണ ഗുരു ഈഴവശിവനെന്ന് പറഞ്ഞിട്ടില്ല. അരുവിപ്പുറത്ത് ഗുരു ഇത് നമ്മുടെ ശിവനെന്നാണ് പറഞ്ഞത്, ഈഴവ ശിവനെന്നല്ലെന്നും വിഎസ് പറഞ്ഞു.

താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിപറയാതെ വെള്ളാപ്പള്ളി ഒളിച്ചുകളിക്കുകയാണ്. കോളേജിലെ അധ്യാപക നിയമനത്തിന് വെള്ളാപ്പള്ളി വാങ്ങുന്നത് 40 ലക്ഷം രൂപയാണെന്നും വിഎസ് ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel