ദാദ്രി സംഭവത്തിൽ ന്യായീകരണവുമായി വിഎച്ച്പി; ഗോമാംസം ഭക്ഷിക്കുന്നത് ആരായാലും തെറ്റ് തന്നെ; എന്തും ഹിന്ദുക്കളുടെ തലയിൽ കെട്ടിവയ്ക്കാമെന്ന് ആരും കരുതേണ്ടെന്നും വിഎച്ച്പി

ദില്ലി: ഗോമാംസം ഭക്ഷിക്കുന്നത് ആരായാലും അത് തെറ്റ് തന്നെയെന്ന് വിശ്വഹിന്ദു പരിഷത്ത്. പൊലീസിന്റെയും സർക്കാരിന്റേയും അനാസ്ഥയാണ് ദാദ്രിയിലെ സംഭവത്തിന് ഇടയാക്കിയതെന്നും വിഎച്ച്പി ജനറൽ സെക്രട്ടറി ചെമ്പത്ത് റായി പീപ്പിൾ ടിവിയോട് പറഞ്ഞു. എന്തും ഹിന്ദുക്കളുടെ തലയിൽ കെട്ടിവയക്കാമെന്ന് ആരും കരുതേണ്ടെന്നും വിഎച്ച്പി ജനറൽ സെക്രട്ടറി കൂട്ടിചേർത്തു.

ബീഫ് കഴിച്ചതിന്റെ പേരിൽ കൊലപാതകം നടന്ന ദാദ്രിയിലെ സംഭവത്തോടായിരുന്നു വിഎച്ച്പി നേതാവിന്റെ പ്രതികരണം. പശു ലോകമാതാവാണ്, പശുവിനെ കൊല്ലുന്നതും ഭക്ഷിക്കുന്നതും തെറ്റാണ്. മാനുഷിക പരിഗണനയക്ക് പൗരൻമാർക്ക് അർഹതയുണ്ട്, എന്നാൽ സ്വാതന്ത്രത്തിന് പരിമിതികൾ ഉണ്ടെന്നും ചെമ്പത്ത് റായി പറഞ്ഞു.

യുപി സർക്കാരിന്റെയും പൊലീസിന്റേയും അനാസ്ഥയാണ് ദാദ്രിയിലെ കൊലപാതകത്തിന് കാരണമെന്നും ചെമ്പത്ത് റായി കൂട്ടിചേർത്തു. മുസ്ലീം സമുദായം പന്നിമാംസം ഭക്ഷിക്കുന്നത് തെറ്റായി കാണുന്നു. പിന്നെ എന്തുകൊണ്ട് ഹിന്ദുത്വ വാദികൾക്ക് ഗോമാംസം നിരോധിക്കാനായി വാദിച്ചുകൂടായെന്നും ചെമ്പത്ത് റായി ചോദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News