ആരോഗ്യ പദ്ധതി കുംഭകോണം; മായാവതിയെ സി.ബി.ഐ ചോദ്യം ചെയ്തു

ദില്ലി: ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതി (എൻ.ആർ.എച്ച്.എം) കുംഭകോണ കേസിൽ ബി.എസ്.പി നേതാവും യു.പി മുൻ മുഖ്യമന്ത്രി മായാവതിയെ സി.ബി.ഐ ചോദ്യം ചെയ്തു. പദ്ധതിയുടെ പേരിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്ന കേസിലാണ് ചോദ്യം ചെയ്തത്. മായാവതിക്കെതിരെ പുതിയ തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് സിബിഐ നടപടി.

പദ്ധതി നടപ്പാക്കുന്നതിനായി സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് ജില്ലാ പ്രൊജക്ട് ഓഫീസർമാരുടെ 100 തസ്തികൾ അനധികൃതമായി സൃഷ്ടിച്ചെന്നാണ് ആരോപണം. കേസിൽ 74 പ്രഥമ വിവര റിപ്പോർട്ടുകളും 48 കുറ്റപത്രങ്ങളും സിബിഐ രജിസ്റ്റർ ചെയ്തിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here