വിസ്മയ കാഴ്ച്ചകളുമായി 7000 കാന്‍ഡി; ട്രെയ്‌ലർ കാണാം

അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ലോർഡ് ലിവിംഗ്സ്റ്റൺ 7000 കാന്‍ഡിയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. ഗ്ലോബൽ യുണൈറ്റഡ് മീഡിയയുടെ ബാനറിൽ പ്രേം മേനോൻ ആണ് ചിത്രം നിർമ്മിക്കുന്നത്. കുഞ്ചാക്കോ ബോബൻ, ചെമ്പൻ വിനോദ്, നെടുമുടി വേണു, ഭരത്, സണ്ണി വെയ്ൻ, ഗ്രിഗറി, റീനു മാത്യൂസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയേഷ് നായരാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത്.

ബഹിരാകാശത്ത് വച്ച് കഴിഞ്ഞ ദിവസം ട്രെയ്‌ലർ റിലീസ് ചെയ്തിരുന്നു. മൂന്നാറിൽ നടന്ന ചടങ്ങിൽ സ്‌പേസ് ബലൂണിന്റെ സഹായത്തോടെയാണ് പരീക്ഷണം. ഗോ പോ ക്യാമറ ഘടിപ്പിച്ച യന്ത്രം ബലൂണിൽ ബഹിരാകാശത്തേക്ക് അയച്ചാണ് ട്രെയ്‌ലർ റീലീസ് ചെയ്തത്. സ്‌പേസ് ബലൂണിൽ ചെറിയ എൽഇഡി സ്‌കീനും ലോഗോയും കഥാപാത്രങ്ങളുടെ ചെറുരൂപങ്ങളുമുണ്ടാകും. ബലൂൺ മൂന്നു മണിക്കൂർകൊണ്ട് ബഹിരാകാശത്ത് എത്തുകയും അവിടെവച്ച് ബലൂൺ പൊട്ടി ലോഞ്ച് പാഡ് താഴേക്ക് വരുകയും ചെയ്തു. രാജ്യത്ത് ഇത്തരത്തിലൊരു ട്രെയ്‌ലർ റിലീസ് ആദ്യമായാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News