കൊച്ചി: ഫോർട്ട് കൊച്ചിയിൽ നിയന്ത്രണം നഷ്ടപ്പെട്ട് കടലിലേക്കൊഴുകിയ ജങ്കാർ കരയ്ക്കടുപ്പിച്ചു. നിരവധി യാത്രക്കാരെയും വാഹനങ്ങളെയും വഹിച്ചുള്ള ജങ്കാറാണ് രാവിലെ യന്ത്രത്തകരാറിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ടത്. കടലിലേക്കൊഴുകിയ ജങ്കാറിനെ മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെയും മത്സ്യ ബന്ധന ബോട്ടുകളുടെയും സഹായത്തോടെയാണ് കരയ്ക്കടുപ്പിച്ചത്. പ്രൊപ്പല്ലറിൽ പായൽ കുടുങ്ങിയതാണ് ജങ്കാറിന്റെ നിയന്ത്രണംവിടാൻ കാരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here