ആറുവയസുകാരിയെ പീഡിപ്പിച്ച ഒൻപതുവയസുകാരൻ പിടിയിൽ; പീഡന കേസിൽ പിടിയിലാകുന്ന പ്രായംകുറഞ്ഞ കുറ്റവാളിയെന്ന് പൊലീസിന്റെ വിശേഷണം

ലഖ്‌നൗ: ആറുവയസുകാരിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സംഭവത്തിൽ ഒൻപതുവയസുകാരൻ പിടിയിൽ. ഉത്തർപ്രദേശിലെ. പിലിബിത് മയ്തി ഗ്രാമത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. വൈദ്യപരിശോധനയിൽ പെൺകുട്ടി ലൈംഗിക ചൂഷണത്തിനു ഇരയായതായി തെളിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പെൺകുട്ടിയെ ബാലൻ പീഡനത്തിന് ഇരയാക്കിയത്. മിഠായി വാങ്ങാൻ കടയിലേക്ക് പോയ പെൺകുട്ടിയെ ഒമ്പതുവയസുകാരൻ ബലമായി പിടിച്ചുകൊണ്ടു പോയി ഉപദ്രവിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

സംഭവശേഷം കുടുംബത്തോടൊപ്പം ഒളിവിൽ പോയ ബാലനെ വെള്ളിയാഴ്ച പൊലീസ് പിടികൂടുകയായിരുന്നു. മജിസ്‌ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കിയ പ്രതിയെ ബയ്‌റേലിയിലെ ജൂവെനൈൽ ഹോമിലേക്ക് അയച്ചു. മജിസ്‌ട്രേട്ടിനു മുന്നിൽ കൃത്യം ചെയ്തുവെന്ന് പ്രതി സമ്മതിച്ചുവെന്നും പൊലീസ് പറഞ്ഞു. പീഡനത്തിന് ഇരയായത് യാദവ വിഭാഗത്തിലുള്ള പെൺകുട്ടിയായതിനാൽ ഒമ്പതുവയസുകാരനെതിരെ എസി/എസ്ടി വകുപ്പു പ്രകാരവും കേസെടുത്തിട്ടുണ്ട്. പീഡന കേസിൽ പിടിയിലാകുന്ന പ്രായംകുറഞ്ഞ കുറ്റവാളിയെന്നാണ് ബാലനെ പൊലീസ് വിശേഷിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here