
കഴിഞ്ഞ ആഴ്ച മുതലാണ് ഫേസ്ബുക്ക് ഉപയോക്താക്കൾക്കായി വീഡിയോ ഓട്ടോ പ്ലേ സംവിധാനം ആരംഭിച്ചത്. കൾസർ വീഡിയോയ്ക്ക് മുകളിൽ വരുമ്പോൾ തന്നെ വീഡിയോ പ്ലേ ചെയ്തു തുടങ്ങുന്ന സംവിധാനമാണിത്. എന്നാൽ വീഡിയോ കാണാൻ താത്പര്യമില്ലാത്തവരുടെ ഡാറ്റയും നഷ്ടമായി തുടങ്ങിയതോടെ സംവിധാനത്തിനെതിരെ വൻവിമർശനമാണ് ഉടലെടുത്തത്. പ്രതിഷേധം ശക്തമായതോടെ ഓട്ടോ പ്ലേ ആകുന്നത് ഒഴിവാക്കാൻ ഫേസ്ബുക്കിൽ തന്നെ എളുപ്പവഴി ഉണ്ടെന്നാണ് ടെക് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.
ഡ്രോപ് ഡൗൺ മെനുവിൽ ക്ലിക്ക് ചെയ്ത് സെറ്റിംഗ്‌സ് ഓപ്ഷൻ തെരഞ്ഞെടുക്കുക. തുടർന്ന് ഇടത് ഭാഗത്ത് നിന്ന് വീഡിയോ ക്ലിക്ക് ചെയ്യുക. തുടർന്ന് ഓട്ടോ പ്ലേ ഓഫ് ചെയ്യാവുന്നതാണ്.
ഫേസ്ബുക്ക് മൊബൈൽ ഉപയോക്താക്കൾക്കും സേവനം കമ്പനി ലഭ്യമാക്കിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here